ചെറുവത്തൂര്‍ : ഒന്‍പതു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 59 കാരനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.
കൊടക്കാട്, വെള്ളച്ചേരി ഹൗസിലെ ഖാലിദ് മുസ്ലിയാരെ (59) ആണ് പോലീസിന് കൈമാറിയത്. നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കഴിഞ്ഞ ദിവസം പള്ളിപ്പിരിവിനാണെന്നു പറഞ്ഞാണ് ഖാലിദ് മുസ്ലിയാര്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയത്. മാതാവ് വീട്ടില്‍ ഇല്ലെന്നും താന്‍ മാത്രമേ ഉള്ളൂവെന്നും കൈയില്‍ പണം ഇല്ലെന്നും പെണ്‍കുട്ടി മറുപടി പറഞ്ഞുവത്രെ. ഈ സമയത്ത് പെണ്‍കുട്ടിയെ കയറിപ്പിടിക്കുകയായിരുന്നുവെന്നു പറയുന്നു. പെണ്‍കുട്ടി നിലവിളിച്ചു. ഇത് കേട്ട് പരിസരവാസികള്‍ ഓടിക്കൂടി അക്രമിയെ പിടികൂടി കൈകാര്യം ചെയ്ത ശേഷം പോലീസിനെ വിവരം അറിയിച്ചു. പ്രതിയെപോലിസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയുടെ വീട്ടുകാരുട പരാതിയില്‍ ഇയാളെ നീലേശ്വരം എസ് ഐ ജിഷ്ണു പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തു.
