പാക്കം കരുവാക്കോട് വള്ളിയോട് കാവ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ മഹാമൃത്യുഞ്ജയ ഹോമം ഭക്തിനിര്‍ഭരമായി നടന്നു

പാക്കം:കരുവാക്കോട് വള്ളിയോട്ടുകാവ് ശ്രീ ഭഗവതീ ക്ഷേത്രത്തില്‍ നീലമന മധുസൂദനന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ ഗണപതി ഹോമം , മഹാ മൃത്യുഞ്ജയ ഹോമം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഭക്തിനിര്‍ഭരമായി നടന്നു. ക്ഷേത്രം ഭാരവാഹികളും ഭക്തരും നാട്ടുകാരും ചടങ്ങില്‍ പങ്കെടുത്തു. കൂടാതെ, ക്ഷേത്രത്തിലെ പ്രധാന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലൊന്നായ പടിപ്പുരയുടെ നിര്‍മ്മാണത്തിനുള്ള കുറ്റി അടിക്കല്‍ ചടങ്ങ് ഈ മാസം 24 നും , പത്താമുദയം അരിത്രാവല്‍ 27 നും നടക്കും. ക്ഷേത്രത്തിലെ തുടര്‍ ചടങ്ങുകള്‍ക്ക് വന്‍ ഒരുക്കങ്ങളാണ് നടന്നു വരുന്നതെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പത്മനാഭന്‍ ശ്രീലയം, സെക്രട്ടറി നാരായണന്‍ വീണ, ട്രഷറര്‍ കണ്ണന്‍ കരുവാക്കോട്, വൈ പ്രസിഡന്റ് മാരായ ടി വി .സുരേഷ് , ഗണേശന്‍ അവിട്ടം, വിജയന്‍ വള്ളിയോട്ട് മാതൃ സമിതി പ്രസിഡന്റ് സുചിത്ര വള്ളിയോട്ട്, ശോഭന വേണു, ട്രഷറര്‍ ബിന്ദു പ്രകാശന്‍, ക്ഷേത്ര രക്ഷധികാരികളായ കണ്ണന്‍ വളപ്പോത്ത് ആലമി സി, കൃഷ്ണന്‍ പച്ചിക്കാരന്‍ വീട്, എന്നിവര്‍ നേതൃത്യം നല്‍കി. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്ന് നിരവധി ഭക്തജനങ്ങള്‍ മഹാമൃത്യഞ്ജയ ഹോമത്തില്‍ പങ്കെടുത്തു.

error: Content is protected !!