കാഞ്ഞങ്ങാട് : മലബാര്‍ ദേവസ്വം ബോര്‍ഡ് 2008 ല്‍ രൂപീകരിച്ചു എങ്കിലും 1951ല്‍ നിലവില്‍ വന്ന മദ്രാസ് ഗവണ്‍മെന്റ് രൂപീകരിച്ച ഹിന്ദു റിലീജിയസ് എന്‍ഡോവ്‌മെണ്ട് ചാരിറ്റബിള്‍ ആക്ട്(HR&CE) അനുസരിച്ചാണ് ഇന്നും മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്. ഇത് കാരണം മലബാര്‍ ദേവസ്വം ബോര്‍ഡ് നിലവില്‍ വന്നതിന്റെ ഗുണം ഈ മേഖലക്ക് ലഭിച്ചിട്ടില്ല. ക്ഷേത്രങ്ങള്‍ ഇന്നും തികച്ചും വ്യക്തിഗത ക്ഷേത്രങ്ങള്‍ ആയി നില്‍ക്കുകയാണ്. വരുമാനമുള്ള ക്ഷേത്രങ്ങള്‍ മാത്രം നല്ല രീതിയില്‍ നടക്കുകയും വരുമാനമില്ലാത്ത ക്ഷേത്രങ്ങള്‍ ശോചനീയമായ സ്ഥിതിയില്‍ തുടരുകയും ചെയ്യുന്ന സ്ഥിതി ആണ് ഉള്ളത്.
ക്ഷേത്ര ജീവനക്കാര്‍ക്കുള്ള ശമ്പളപരിഷ്‌കരണം നടന്നു എന്നല്ലാണ്ട് 21 മാസത്തെ ശംബള കുടിശ്ശിക ഇതുവരെയും ലഭിച്ചിട്ടില്ല. ഇതിനെ തുടര്‍ന്ന് നവംബര്‍ 14ന് ക്ഷേത്ര ജീവനക്കാര്‍ ധര്‍ണ്ണാ സമരം നടത്താന്‍ തീരുമാനിച്ചു. മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ സി ഐ ടി യു ജില്ല വൈസ് പ്രസിഡണ്ട് കെ.വി സുരേന്ദ്രന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് ഉണ്ണി പാലത്തിങ്കാല്‍ അധ്യക്ഷനായി. ശ്രീനിവാസന്‍ നമ്പൂതിരി സ്വാഗതം പറഞ്ഞു.
പുതിയ ഭാരവാഹികള്‍
പ്രസിഡണ്ട് – ശ്രീനിവാസന്‍ നമ്പൂതിരി മധുരക്കാട്,
വൈസ് പ്രസിഡണ്ട് – സുരേശന്‍ വേലാശ്വരം ,
സെക്രട്ടറി ഉണ്ണി പാലത്തിങ്കാല്‍,
ജോയിന്റ് സെക്രട്ടറി തങ്കമണി മഡിയന്‍,
ട്രഷറര്‍ – മനോജ് മധുരക്കാട്
എന്നിവരെതെരെഞ്ഞെടുത്തു.
