കാഞ്ഞങ്ങാട് : ഇന്ത്യന്‍ ആര്‍മിയിലെ സാങ്കേതിക വിഭാഗമായ ഇലക്ട്രോണിക്‌സ് ആന്റ് മെക്കാനിക്കല്‍ എന്‍ജിനീയേഴ്‌സിന്റെ 83 മാത് ഇ എം ഇ കോര്‍പ്പസ് ഡേ ആഘോഷം നടന്നു. ജില്ല ഇ എം ഇ വിമുക്ത ഭടന്മാരുടെ സംഘടനയായ കെ എല്‍ -14 ഇ എം ഇ വെറ്റെറെന്‍സിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് രാജ് റെസിഡന്‍സിയില്‍ നടന്ന പരിപാടി 32 എന്‍സിസി കേരള ബെറ്റാലിയന്‍ കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ അരുണ്‍ വിജയന്‍ ഉദ്ഘാടനം ചെയ്തു, പ്രസിഡന്റ് കെ വിജയന്‍ അധ്യക്ഷനായി പി കേണല്‍ ദാമോദരന്‍, ജില്ല സൈനിക വെല്‍ഫെയര്‍ ഓഫീസര്‍ സി ജെ.ജോസഫ്, വൈസ് പ്രസിഡന്റ് കെ.തമ്പാന്‍ വിഷ്ണുമംഗലം, ചീഫ് കോഡിനേറ്റര്‍ പി വസന്തന്‍ തോളേനി, സീനിയര്‍ മെമ്പര്‍ എം കെ തങ്കപ്പന്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറിയും കേരള ഇ എം ഇ വെറ്റെറെന്‍സിന്റെ ചീഫ് കോഡിനേറ്റര്‍ കൂടിയായ കെ മുരളീധരന്‍ സ്വാഗതവും ട്രഷറര്‍ സി പി . ബാലചന്ദ്രന്‍ നന്ദിയും പറഞ്ഞു.
