പുല്ലൂര്‍ താളിക്കുണ്ട് താനത്തിങ്കാല്‍ താളിക്കുണ്ട് താനത്തിങ്കാല്‍ ചെറിയ ഇടച്ചി ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് കൊയ്ത്തുത്സവം; പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദാക്ഷന്‍ ഉത്ഘാടനം ചെയ്തു

പുല്ലൂര്‍ :ഒരു നൂറ്റാണ്ടിന്റെ കാത്തിരിപ്പിന് ശേഷം പുല്ലൂര്‍ താളിക്കുണ്ട് താനത്തിങ്കാല്‍ താളിക്കുണ്ട് താനത്തിങ്കാല്‍ ചെറിയ ഇടച്ചി ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് 2026 ല്‍ നടക്കുന്ന വയനാട്ടുകുലവന്‍ തെയ്യം കെട്ടിന് വേണ്ടി ദേവസ്ഥാനക്കമ്മിറ്റി നടത്തിയ നെല്‍ കൃഷിയുടെ വിളവെടുപ്പ് തെയ്യം കെട്ടിന്റെ വിളംബരമായി മാറി. കുട്ടികളും മുതിര്‍ന്നവരുമുള്‍പ്പെടെ നിരവധിയാളുകള്‍ കൊയ്ത്തുല്‍സവത്തിന് എത്തി.പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദാക്ഷന്‍ ഉത്ഘാടനം ചെയ്തു.ദേവസ്ഥാന പ്രസിഡന്റ് കുമാരന്‍ വയ്യോത് അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗങ്ങളായ ചന്ദ്രന്‍ കരിച്ചേരി,എം.വി.നാരായണന്‍ പുല്ലൂര്‍, എ.ഷീബ, സിന്ധു ബാബു, കെ. ആര്‍ ശ്രീദേവി, അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനംപ്രസിഡന്റ് എം.വി. നാരായണന്‍, എ. കുഞ്ഞിരാമന്‍ മണ്ണട്ട, സി.കുഞ്ഞമ്പു താളിക്കുണ്ട് എന്നിവര്‍ സംസാരിച്ചു. ദേവസ്ഥാന സെക്രട്ടറി വിശ്വന്‍ വയ്യാത്ത് സ്വാഗതവും ദേവസ്ഥാന ട്രഷറര്‍ രാജന്‍ മധുരംമ്പാടി നന്ദിയും പറഞ്ഞു.

error: Content is protected !!