ജില്ലാ സ്‌കൂള്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് : അക്ഷിത് പ്രദീപിന് സ്വര്‍ണ്ണ മെഡല്‍

കാഞ്ഞങ്ങാട് : ജില്ല സ്‌കൂള്‍ഗെയിംസിന്റെ ഭാഗമായി ഉദിനൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന കരാട്ടെചാമ്പ്യന്‍ഷിപ്പില്‍ അക്ഷിത് പ്രദീപ് സ്വര്‍ണ്ണ മെഡല്‍ . സീനിയര്‍ 74 കിലോ വിഭാഗത്തിലാണ് അക്ഷിത് പ്രദീപ് ഒന്നാം സ്ഥാനത്തോടെ സ്വര്‍ണ്ണ മെഡല്‍ നേടി സംസ്ഥാന മത്സരത്തിന് യോഗ്യത നേടിയത്. . പെരിയ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു കോമേഴ്സ് വിദ്യാര്‍ത്ഥിയാണ്.പുല്ലൂരിലെ പ്രദീപ് വടക്കിനിയില്‍ – അര്‍ച്ചന ദമ്പതികളുടെ മകനാണ്. സെന്‍സായി രാജേഷ് അതിയാലിന്റെ ശിക്ഷണത്തിലാണ് കരാട്ടെ അഭ്യസിക്കുന്നത്.

error: Content is protected !!