ദീപാവലി സംഗീതോത്സവം ആസ്വദിക്കാന്‍ മൂന്ന് കിടാങ്ങളും

പെരിയ : ബേക്കല്‍ ഗോകുലം ഗോശാലയില്‍ പരമ്പര വിദ്യാപീഠത്തിന് കീഴില്‍ ഒക്ടോബര്‍ 20 മുതല്‍ നവമ്പര്‍ ഒന്ന് വരെ നടക്കുന്ന ദീപാവലി സംഗീതോത്സവത്തില്‍ ആസ്വാദകരായി മൂന്ന് പശുകുട്ടികള്‍ കൂടി ഗോശാലയില്‍ ഈ മൂന്നാഴ്ചക്കിടെ ജന്മമെടുത്തു. മലനാഡ് ഗിഡ്ഡ വിഭാഗത്തിലെ ഗിരിധര്‍ , കാസര്‍ഗോഡ് കുള്ളന്‍ പശുവായ വിജയ, ഓങ്കോള്‍ ഇനത്തില്‍പ്പെടുന്ന അഭിഷേക് എന്നീ മൂന്നു പശുക്കുട്ടികളാണ് സംഗീതോത്സവത്തെ പ്രതീക്ഷിച്ചും കൊണ്ട് കാത്തിരിക്കുന്നത്. കൂടെ ഗോശാല സന്ദര്‍ശകരുടെ മനം കവരുകയുംചെയ്യുന്നു.

error: Content is protected !!