നീലേശ്വരം : നീലേശ്വരം കോട്ടപ്പുറം അച്ചാംതുരുത്തിയില്‍ വെച്ച് നാളെ നടക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗ് മത്സരത്തോടനുബന്ധിച്ച് ട്രാഫിക്ക് ക്രമീകരണം ഏര്‍പ്പെടുത്തി. . നീലേശ്വരം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ കോട്ടപ്പുറം അമ്പല മൈതാനിയിലും, കോട്ടപ്പുറം സ്‌കൂള്‍ ഗ്രൗണ്ടിലും പാര്‍ക്ക് ചെയ്യുക. മടക്കര – ചെറുവത്തൂര്‍ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ ബാലഗോകുലം അമ്പല മൈതാനിയിലും , രാജാസ് സ്‌കൂള്‍ പരിസരത്തും പാര്‍ക്ക് ചെയ്യുക. കോട്ടപ്പുറം അമ്പലം മുതല്‍ പാലം വരെ റോഡരികില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ പാടില്ല. ഗതാഗത തടസ്സം ഉണ്ടാകുന്ന രീതിയില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് എതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതാണ്. കൂടാതെ പുഴയില്‍ വരുന്ന ചെറുവള്ളങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ട്രാക്കിന് സമീപവും ഫിനിഷിങ്ങ് പോയിന്റിന് സമീപവും ചെറുവള്ളങ്ങള്‍ക്ക് പ്രവേശനമില്ല. കുട്ടികളെയും സ്ത്രീകളെയും കൊണ്ടും ചെറുവള്ളങ്ങള്‍ പുഴയില്‍ ഇറക്കുവാന്‍ പാടില്ല. ട്രാക്കിന് കുറുകെ പോകുന്ന വള്ളങ്ങള്‍ പിടിച്ചെടുക്കുന്നതാണ്.
