സംസ്ഥാന സര്‍ക്കാരിന്റെയും മടിക്കൈ ഗ്രാമ പഞ്ചായത്തിന്റെയും വികസന നേട്ടങ്ങളും ഭാവി കടമകളും ചര്‍ച്ച ചെയ്യുന്നതിനായി ‘മികവോടെ മടിക്കൈ ‘ എന്ന സന്ദേശവുമായി മടിക്കൈ ഗ്രാമ പഞ്ചായത്തിന്റെ വികസന സദസ് നടന്നു. മേക്കാട്ട് സ്‌കൂളില്‍ ഇ. ചന്ദ്രശേഖന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത അധ്യക്ഷത വഹിച്ചു. സദസിന്റെ ഭാഗമായി നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ ഫോട്ടോ പ്രദര്‍ശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
ജൈവ വൈവിധ്യ രജിസ്റ്ററിന്റെ രണ്ടാം ഭാഗം സംസ്ഥാന ബോര്‍ഡ് മെമ്പര്‍ ഡോ. വി ബാലകൃഷ്ണന്‍ പ്രകാശനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി കെ. ബിജു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജനപ്രതിനിധികളായ.എം. വിജയന്‍ , കെ.വി ശ്രീലത, എം അബ്ദുള്‍ റഹ്‌മാന്‍ , പി സത്യ, ടി. രാജന്‍, രമാ പത്മനാഭന്‍ , പൊതുപ്രവര്‍ത്തകരായ എം രാജന്‍, ബങ്കളം കുഞ്ഞികൃഷ്ണന്‍ , പി പി രാജു എന്നിവര്‍ സംസാരിച്ചു.
വൈസ് പ്രസിഡന്റ് വി. പ്രകാശന്‍ സ്വാഗതവും അസി. സെക്രട്ടറി കെ പി സന്തോഷ് കുമാര്‍ നന്ദിയും പറഞ്ഞു.
വിവിധ പ്രദര്‍ശനങ്ങളും സെമിനാറുകളും, വിവിധ മേഖയില്‍ മികവ് തെളിയിച്ചക്ക് അദരവ്നല്‍കിനടന്നു.
