ജില്ലാ സ്‌കൂള്‍ വടംവലി മല്‍സരം:ചിറ്റാരിക്കാല്‍, കാസര്‍കോട് സബ്ബ് ജില്ലകള്‍ ചാമ്പ്യന്മാരായി

തൃക്കരിപ്പൂര്‍ : സ്‌കൂള്‍ ഗെയിംസിന്റെ ഭാഗമായി
കാസര്‍കോട് റവന്യൂ ജില്ല സിനിയര്‍ ആണ്‍- പെണ്‍കുട്ടികളുടെ
വടംവലി മത്സരം
ഉദിനൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു.
സ്‌കൂള്‍ എച്ച് എം. കെ സുബൈദ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ വി രമേശന്‍ അധ്യക്ഷനായി.
കായിക അധ്യാപകരായ കെ വി രമേശന്‍, ജെ ജിത്തു എന്നിവര്‍ സംസാരിച്ചു.
പെണ്‍കുട്ടികളുടെ
വിഭാഗത്തില്‍
ഹോസ്ദുര്‍ഗ് സബ്ബ് ജില്ലയെ പരാജയപ്പെടുത്തി
കാസര്‍കോട് സബ്ബ് ജില്ല ജേതാക്കളായി.
ചിറ്റാരിക്കാല്‍, ബേക്കല്‍ സബ്ബ് ജില്ലകള്‍ മൂന്നും നാലും സ്ഥാനങ്ങള്‍ നേടി.
ആണ്‍കുട്ടിയുടെ വിഭാഗത്തില്‍
കാസര്‍കോട് സബ്ബ് ജില്ലയെ പരാജയപ്പെടുത്തി
ചിറ്റാരിക്കാല്‍ സബ്
ജില്ല ഒന്നാം സ്ഥാനം സ്വന്തമാക്കി. ഹോസ്ദുര്‍ഗ് , കുമ്പള സബ്ബ് ജില്ലകള്‍
മൂന്നും നാലും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
ടി അനുഷ,എം ശ്രീക,
വൈഗ വിജയന്‍,
കെ. അദിശ്രീ,
,കെ.നിവേദ്യ ,
സ്വാതി,അനന്യ (എല്ലാവരും ജിഎച്ച്എസ്എസ് കുണ്ടംകുഴി),
അഭിത ബാലന്‍ (എം ആര്‍ എസ് പരവനടുക്കം) കോച്ച് : കെ. വാസന്തി ടീച്ചര്‍ കുണ്ടംകുഴി.
ജോസ് ജിജി,ആല്‍ബര്‍ട്ട് ബിജു,ജോയല്‍ സജി,
ജെറോം ജോസഫ്,
ജെഫിന്‍ മാത്യു (എല്ലാവരും സെന്റ് തോമസ് എച്ച് എസ് എസ് തോമപുരം),
വി. ശ്രേയസ്,
എം ശിവനന്ദ് (ഇരുവരും ജിഎച്ച് എസ് എസ് പരപ്പ ) ,
ടോം മാര്‍ട്ടിന്‍ ( സെന്റ്
ജൂഡ്‌സ് വെള്ളരിക്കുണ്ട് )
റെമിന്‍ റെജി (ജിഎച്ച് എസ് എസ് ബളാല്‍).
എന്നിവരാണ്
വിജയ ടീമുകളിലെ അംഗങ്ങള്‍. കോച്ച് :
ഷൈജന്‍ ചാക്കോ പരപ്പ.വടംവലി അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എം വി രതീഷ്
വെള്ളച്ചാല്‍, വൈസ് പ്രസിഡന്റ്
മനോജ് അമ്പലത്തറ,ബാബു കോട്ടപ്പാറഎന്നിവര്‍ മത്സരംനിയന്ത്രിച്ചു.

error: Content is protected !!