നീലേശ്വരം : സബ് ജൂണിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജിഎംആര്‍എസ് വെള്ളച്ചാലിലെ ബോയ്സിലെ സി.സൂരജ്, മഞ്ചേശ്വരം എസ്എടിഎച്ച്എസിലെ പ്രഥ്വിന് പ്രഭു എന്നിവര്‍ ചാമ്പ്യന്‍പട്ടം പങ്കിട്ടു. സൂരജ് 100, 200 മീറ്റര്‍ ഓട്ടത്തിലും പ്രഥ്വിന് 400, 600 മീറ്റര്‍ ഓട്ടത്തിലും ഇരട്ടസ്വര്‍ണം നേടി. പെണ്‍കുട്ടികളുടെ വിഭാഗത്തിലെ വെള്ളിക്കോത്ത് എംപിഎസ് ജിവിഎച്ച്എസ്എസിലെ പി.ഭാഗ്യലക്ഷ്മിയാണ് ചാമ്പ്യന്‍. 400, 600 മീറ്റര്‍ ഓട്ടത്തില്‍ ഭാഗ്യലക്ഷ്മി ഇരട്ടസ്വര്‍ണം നേടി.
ജൂണിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പൈവളിഗെനഗര്‍ ജിഎച്ച്എസ്എസിലെ ഇബ്രാഹിം അഫ്നാസ്, ചട്ടഞ്ചാല്‍ സിഎച്ച്എസ്എസിലെ ക്രിസ്റ്റോ തോമസ് എന്നിവര്‍ ചാമ്പ്യന്‍പട്ടം പങ്കിട്ടു. അഫ്നാസ് 100, 200, 400 മീറ്റര്‍ ഓട്ടത്തിലും ക്രിസ്റ്റോ 3000, 1500, 800 മീറ്റര്‍ ഓട്ടത്തിലുമായി മൂന്നു വീതം സ്വര്‍ണമെഡലുകളാണ് നേടിയത്. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്എസ്എസിലെ എം.കെ.ഹുസ്ന ഫാത്തിമ വ്യക്തിത ചാമ്പ്യനായി. 400, 800, 1500 മീറ്റര്‍ ഓട്ടമത്സരത്തില്‍ മൂന്നു സ്വര്‍ണമാണ് ഹുസ്ന സ്വന്തമാക്കിയത്. സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ എടനീര്‍ സ്വാമിജീസ് എച്ച്എസ്എസിലെ എ.എം.അബ്ദുള്‍ ഖാദര്‍ അഫ്നാന്, ചെമ്മനാട് സിജെഎച്ച്എസ്എസിലെ പി.എ.മുഹമ്മദ് നബ്ഹാന് എന്നിവര്‍ ചാമ്പ്യന്‍പട്ടം പങ്കിട്ടു. അഫ്നാന് 100, 200, 400 മീറ്റര്‍ ഓട്ടത്തിലും നബ്ഹാന് 3000, 1500, 800 മീറ്റര്‍ ഓട്ടത്തിലുമായി മൂന്നു വീതം സ്വര്‍ണം കരസ്ഥമാക്കി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്എസ്എസിലെ എസ്.കെ.ശ്രീലക്ഷ്മി ചാമ്പ്യനായി. 100, 200, 400 മീറ്റര്‍ ഓട്ടത്തിലായി മൂന്നു സ്വര്‍ണമെഡലുകളാണ് ശ്രീലക്ഷ്മി സ്വന്തമാക്കിയത്.
