നീലേശ്വരം മുനിസിപ്പാലിറ്റിയില്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ പുറത്തെകൈയില് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുവാനും ഏകോപിപ്പിക്കാനും പുതിയ ആസ്ഥാനമന്ദിരം നിര്‍മ്മിക്കുന്നു. പുതുതായി നിര്‍മ്മിക്കുന്ന മന്ദിരത്തിന്റെ താഴത്തെ നിലയില്‍ ശ്രീകൃഷ്ണ ക്ലബ്ബും മുകളിലെ നിലയില്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഓഫീസുമാണ്. ഓഫീസ് നിര്‍മ്മാണത്തിന് വേണ്ടി വിപുലമായ നിര്‍മ്മാണ കമ്മിറ്റി യോഗം നടന്നു. ബിജെപി നീലേശ്വരം മണ്ഡലം പ്രസിഡന്റ് സാഗര്‍ ചാത്തമത്ത് പങ്കെടുത്തു.
ചന്ദ്രശേഖരന് അധ്യക്ഷതയും വഹിച്ചു.ടി. രാധാകൃഷ്ണന്, കെ വി വിനോദ്, പി യു വിജയകുമാര്‍, വി വി .കുഞ്ഞിക്കണ്ണന്,
ടി വി സുകുമാരന്‍, എന്‍ കെ സുബ്രഹ്മണ്യന് തൈക്കടപ്പുറം എന്നിവര്‍ സംസാരിച്ചു. കെ.ശ്രീജിത്ത് സ്വാഗതം പറഞ്ഞു.
