നിലേശ്വരം :റവന്യൂ ജില്ലാ കായികമേളയില്‍ 211 പോയിന്റോടെയാണ് ഹോസ്ദുര്‍ഗ് ഉപജില്ല ചാമ്പ്യന്മാരായി. . 169 പോയിന്റോടെ കാസര്‍കോട് രണ്ടാം സ്ഥാനവും. 153 പോയിന്റോടെ ചെറുവത്തൂര്‍ മൂന്നാം സ്ഥാനം സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ
ചിറ്റാരിക്കാല്‍ 122മാത്രമേ നേടാന്‍ ആയിട്ടുള്ളൂ. മഞ്ചേശ്വരം(96), കുമ്പള (66), ബേക്കല്‍ (60) എന്നിവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. സ്കൂള്‍ വിഭാഗത്തില്‍ 106 പോയിന്റോടെ കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ തല ചാമ്പ്യന്‍പട്ടം നിലനിര്‍ത്തി. കുട്ടമത്ത് ജിഎച്ച്എസ്എസ് 55 പോയിന്റോടെ റണ്ണറപ്പായി. പാലാവയല് സെന്റ് ജോണ്‍സ് എച്ച്എസ് (32), പൈവളികെനഗര്‍ ജി എച്ച് എസ് എസ് (26), ഉപ്പള ജി എച്ച് എസ് എസ് (23) ചായ്യോത്ത് ജിഎച്ച്എസ്എസ് (22) യഥാക്രമം മൂന്ന് മുതല്‍ അഞ്ചുവരെസ്ഥാനങ്ങള്നേടി
