കാഞ്ഞങ്ങാട് : കാസര്‍കോട് ജില്ലയില്‍ ആദ്യമായി കേരള സര്‍ക്കാര്‍, ടൂറിസം വകുപ്പ് മുഖേന സംഘടിപ്പിക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗ് 2025 ഒക്ടോബര്‍ 19 ഉച്ചക്ക് 2 മണി മുതല്‍ അച്ചാംതുരുത്തി -കോട്ടപ്പുറം പാലത്തിന് സമീപം നടക്കുമെന്ന്
സംഘടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഒരു ദേശത്തിന്റെ മൊത്തം ഉത്സവമായി നടന്നു വന്ന ഉത്തരമലബാര്‍ ജലോത്സവത്തിന്റെ പുതിയ പതിപ്പിന് വിനോദ സഞ്ചാരത്തിന്റെ സാധ്യതകള്‍ ഉള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ പതിനാറോളം ടീമുകള്‍ മത്സരിക്കും. ഹീറ്റ്സ് മത്സരങ്ങളില്‍ നിന്നും ഏറ്റവും കുറഞ്ഞ സമയത്തില്‍ ഫിനിഷ് ചെയ്യുന്ന ടീമുകളെ ഒന്നും രണ്ടും മൂന്നും സ്ഥാനത്തേക്ക് പരിഗണിക്കും. ഇവരാണ് ഫൈനല്‍ മത്സരത്തില്‍ മത്സരിക്കുന്നത്. ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് ഒന്നരലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് ഒരുലക്ഷവും മൂന്നാം സ്ഥാനക്കാര്‍ക്ക് അമ്പതിനായിരം രൂപയും പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും ബോണസും നല്‍കും.ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി. എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
രാജോഹന് ഉണ്ണിത്താന് എം.പി.മുഖ്യാതിഥിയാവും. സംഘാടക സമിതി ചെയര്മാന് എം. രാജഗോപാലന്‍ എം.എല്‍.എ.
അധ്യക്ഷനാവും. ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ ഐ.എ.എസ്. സ്വാഗതം പറയും. എം.എല്‍.എ മാരായ ഇ.ചന്ദ്രശേഖരന്,സി.എച്ച് കുഞ്ഞമ്പു, എന്‍.എ. നെല്ലിക്കുന്ന് , എം കെ.എം അഷ്റഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ബേബി ബാലകൃഷ്ണന്, വിശിഷ്ടാതിഥികളവും .വിവിധ ജനപ്രതിനിധികളും, പഞ്ചായത്ത്/മുനിസിപ്പല്‍ പ്രതിനിധികളും, രാഷ്ട്രീയ പാര്‍ട്ടി ബി ആര് ഡി സി. എം ഡി, ഇന്‍ഫര്‍മേഷന്‍ നേതാക്കളും ടൂറിസം ഉദ്യോഗസ്ഥര്‍ ഓഫീസര്‍മാര്‍ എന്നിവര്‍ സംബന്ധിക്കും. വാര്‍ത്ത സമ്മേളനത്തില്‍ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ ഐ.എ.എസ്, എം. രാജഗോപാലന്‍ എം.എല്‍.എ. ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എം.കെ.നസീബ് , ഡി ടി പി സി സെക്രട്ടറി ജിജേഷ് കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മധുസുതനന്‍ എന്നിവര്‍ സംബന്ധിച്ചു
