എയിംസ് കാസറഗോഡ് സ്ഥാപിക്കണമെന്ന ആവശ്യത്തോട് മുഖം തിരിഞ്ഞുനില്‍ക്കുന്ന ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും നിലപാട് ദൗര്‍ഭാഗ്യകരം – അഡ്വ. കെ. ശ്രീകാന്ത്

കാസര്‍കോട്: ഏയിംസ് കാസര്‍കോട് സ്ഥാപിക്കണമെന്ന ജില്ലയുടെ ന്യായമായ ആവശ്യത്തോട് മുഖം തിരിഞ്ഞുനില്‍ക്കുന്ന കാസര്‍കോട് ജില്ലയിലെ ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും സമീപനം ദൗര്‍ഭാഗ്യകരമാണെന്ന് ബിജെപി കോഴിക്കോട് മേഖലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത് പറഞ്ഞു. ഒരു മാധ്യമം പ്രതികരണം തേടിയപ്പോള്‍ മാത്രമാണ് സ്ഥലം എം.പി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഇതു സംബന്ധിച്ച പ്രതികരണം നല്‍കിയത്. വിഷയത്തില്‍ സജീവമായ ഇടപെടാന്‍ അദ്ദേഹം പരാജപ്പെട്ടെന്നും ശ്രീകാന്ത് കുറ്റപ്പെടുത്തി.
ജില്ലയിലെ ഭരണ-പ്രതിപക്ഷ എം.എല്‍.എമാരില്‍ ആരും ഇതുവരെ ഈ വിഷയത്തില്‍ ഒരക്ഷരം പോലും മിണ്ടിയിട്ടില്ല. കാസര്‍കോട് ജനതയുടെ അടിസ്ഥാന സൗകര്യത്തിനാവശ്യമായ ആവശ്യത്തെ അവഗണിക്കുന്ന നിലപാടാണ് യുഡിഎഫ്-എല്‍ഡിഎഫ് മുന്നണികള്‍ സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
വന്‍കിട സ്വകാര്യ-സഹകരണ ആശുപത്രി ലോബികളാണ് ഏയിംസ് കാസര്‍കോട് സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുന്നത് തന്നെ തടസ്സപ്പെടുത്തിയതെന്നും ശ്രീകാന്ത് ആരോപിച്ചു.
കാസര്‍കോട് ജില്ലയിലെ എം.പി., എം.എല്‍.എമാര്‍, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവര്‍ ഏയിംസ് കാസര്‍കോട് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്ന് ശ്രീകാന്ത്ആവശ്യപ്പെട്ടു.

error: Content is protected !!