നീലേശ്വരം :റവന്യൂ ജില്ല കായികമേളയില്‍ സഹന ഓടി നേടിയെടുത്തത് മിന്നുന്ന വിജയം.
ആദ്യ ദിനത്തില്‍ സീനിയര്‍1500 മീറ്റര്‍ ഓട്ടത്തില്‍ മെഡല്‍ പട്ടികയില്‍ പുറത്തായ സഹന ഇന്നലെ നടന്ന 3000 മീറ്റര്‍ മത്സരം ആരംഭിച്ചപ്പോള്‍ ഒരു പാട് പിന്നില്‍ ആയിരുന്നു.അവസാന റൗണ്ടിന്റെ തുടക്കത്തില്‍ മൂന്നാം സ്ഥാനത്ത് എത്തിയ
സഹന മറ്റുള്ളവരെ ബഹുദൂരം പിന്നിലാക്കിക്കൊണ്ട് ഫിനിഷിംഗ് പോയിന്റില്‍ എത്തിയത്.
കുമ്പള സബ് ജില്ലാ മത്സരത്തില്‍ 1500, 3000 മീറ്ററുകളില്‍ സഹനക്ക് രണ്ടാം സ്ഥാനമായിരുന്നു.
മുള്ളേരിയിലെ ഇലക്ട്രിഷ്യനായ ഹരിനാഥ് ഷെട്ടി – നമിത ദമ്പതിയുടെ മകളായ സഹന
മുള്ളേരിയ ജി .വി എച്ച് എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
