വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷന് പരിധിയിലെ പ്ലാത്തടം ബസ്സ്റ്റോപ്പില്‍ മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ . ഇന്ന് രാവിലെയാണ് പോസ്റ്ററുകള്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടത്. നാഗ്പൂര്ജയിലില് അടച്ച സ: റിജാസിനെ ഉടന്‍ വിട്ടയക്കുക,
ഉത്തരേന്ത്യയിലെ നിരപരാധികളായ ആദിവാസികളുടെ കൂട്ടക്കൊലകള്‍ ഉടന്‍ അവസാനിപ്പിക്കുക, സുപ്രീംകോടതി ചീഫ് ജസ്റ്റിന്ന് വരെ അനുഭവിക്കേണ്ടിവന്ന ബ്രാഹ്മണ്യ ഹിന്ദു ഫാസിസത്തിനെതിരെ പോരാടുക. എന്നിങ്ങനെയുള്ള വാക്കുകള്‍ എഴുതിയ പോസ്റ്റുകളാണ്
ജനകീയ വിമോചന മുന്നണി ഏരിയ കമ്മിറ്റി എന്നീ പേരില്‍ വ്യാപകമായി പതിച്ചിട്ടുള്ളത്. വെള്ളരിക്കുണ്ട് പോലീസ് സ്ഥലത്ത് എത്തി പോസ്റ്ററുകള്‍ അടര്‍ത്തി മാറ്റി.
