വില്‍പ്പനക്കായി കൊണ്ടുപോകുന്ന എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍; കാടങ്കോട്ടെ വി.പി. മുഹമ്മദ് നവാസ് ആണ് അറസ്റ്റിലായത്

ചെറുവത്തൂര്‍: വില്‍പ്പന കൈവശം വച്ച 1.03 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തു.   കാടങ്കോട്ടെ വി.പി. മുഹമ്മദ് നവാസ് (33) ആണ് അറസ്റ്റിലായത്. ചെറുവത്തൂര്‍ കാടങ്കോട് ചിറാപുഞ്ചി ഹോട്ടലിന് സമീപത്തെ കുഴിഞ്ഞടിയില്‍ റോഡില്‍ വെച്ചാണ് കാഞ്ഞങ്ങാട് ഡിവൈഎസ്പി. സി.കെ. സുനില്‍ കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം ഡിവൈഎസ്പി സ്‌കോട് അംഗങ്ങളായ ജിനേഷ് കുട്ടമത്ത്, സുധീഷ് ഓരി, ജ്യോതിഷ്, അജിത്ത് പള്ളിക്കര, ചന്തേര എസ് ഐ മാരായ ജിയോ സാദാനന്ദന്‍, എസ് ഐ രാജീവന്‍, സിവില്‍ പോലീസ് ഓഫീസര്‍ ഷിബു എന്നിവര്‍ ചേര്‍ന്ന് എംഡിഎംഎ പിടിച്ചത്.

error: Content is protected !!