സംസ്ഥാന സര്‍ക്കാരിന്റേത് കര്‍ഷക വിരുദ്ധ നയം : ഷോണ്‍ ജോര്‍ജ്ജ്

വെള്ളരിക്കുണ്ട് : സിപിഎം നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാരിന്റേത് കര്‍ഷക വിരുദ്ധനയമാണെന്നും കൃഷി നശിപ്പിക്കുന്ന ക്ഷുദ്ര ജീവികളെ തുരത്താനുള്ള അനുവാദം പോലീസിന് നല്‍കണമെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ജോര്‍ജ് പറഞ്ഞു.
വന്യജീവി ശല്യത്തിന് ശാസ്ത്രീയവും സുസ്ഥിരവുമായ പരിഹാരം വേണമെന്ന ആവശ്യവുമായി വെള്ളരിക്കുണ്ടില്‍ കഴിഞ്ഞ 63 ദിവസങ്ങളായി നടന്നുവരുന്ന കര്‍ഷക സ്വരാജ് സത്യാഗ്രഹത്തിന് ഐക്യദാര്‍ഢ്യവുമായി എത്തിയതായിരുന്നു അദ്ദേഹം. കുടിയേറ്റ – മലയോര കര്‍ഷകര്‍ക്കൊപ്പം ബിജെപി നിലകൊള്ളുമെന്നും കേന്ദ്രസര്‍ക്കാരിനെ പഴി ചാരി രക്ഷപ്പെടാനുള്ള ശ്രമം വിലപ്പോകില്ലെന്നും ഷോണ്‍ ജോര്‍ജ്ജ് പറഞ്ഞു. ബിജെപി കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി. ആര്‍. സുനില്‍, മേഖല വൈസ് പ്രസിഡണ്ട് കെ. നിത്യാനന്ദന്‍, കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് സുകുമാരന്‍ കാലിക്കടവ്, ഉത്തമന്‍ എന്നിവര്‍ക്കൊപ്പമായിരുന്നു ഷോണ്‍ ജോര്‍ജിന്റെ സന്ദര്‍ശനം

 

error: Content is protected !!