പ്രദീപനെ ചേര്‍ത്തുപിടിക്കാന്‍ നാലുബസുകള്‍ കാരുണ്യ യാത്ര നടത്തി

ചെവത്തൂര്‍: ഇരു വൃക്കകളും തകരാറിലായി ചികിത്സയില്‍ കഴിയുന്ന പ്രദീപനെ ജീവിതത്തിലേക്ക് തിരിച്ചു നടത്താന്‍ നാല് സ്വകാര്യ ബസുകള്‍ കാരുണ്യ യാത്ര നടത്തി. നീലേശ്വരം മൂന്നാംകുറ്റി സ്വദേശി ബി പ്രദീപിന്റെ വൃക്ക മാറ്റിവക്കല്‍ ശസ്ത്രക്രിയ ഈ മാസം 31ന് കോഴിക്കോട് വെച്ച് നടക്കും. ആവശ്യമായ ഫണ്ട് കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് വ്യാഴാഴ്ച രാവിലെ മുതല്‍ തിരുവാതിര, ബാവസ്, ക്ഷേത്രപാലക, യാത്ര എന്നീ ബസ്സുകള്‍ പ്രദീപിന്റെ ചികിത്സയ്ക്ക് ധനം സ്വരുപിക്കാനായി കാരുണ്യ യാത്ര നടത്തിയത്. ചെറുവത്തൂര്‍ ബസ്സ്റ്റാന്‍ഡില്‍ തിരുവാതിരയുടെ ഫ്‌ലാഗ് ഓഫ് ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. വി. പ്രമീള നിര്‍വഹിച്ചു. ടി. രാജന്‍ അധ്യക്ഷനായി. പി.വി സുനില്‍കുമാര്‍ സ്വാഗതം പറഞ്ഞു. ബസ് ഉടമ സുമനേഷ് , ബസ് ജീവനക്കാര്‍, ചുമട്ട് തൊഴിലാളികള്‍, ചികിത്സാ സഹായ കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്തു.

.

 

error: Content is protected !!