കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് സംവരണ വാര്‍ഡ് നിശ്ചയിച്ചത് മാനദണ്ഡം ലംഘിച്ച്, നറുക്കെടുപ്പ് വീണ്ടും നടത്തണമെന്ന് കോണ്‍ഗ്രസ്സ്

കരിന്തളം: കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് സംവരണ വാര്‍ഡ് നിശ്ചയിച്ചത് മാനദണ്ഡങ്ങള്‍ ലംഗിച്ചെന്ന് കിനാനൂര്‍ കരിന്തളം മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി. പതിനാലാം തീയ്യതി ബഹുമാനപ്പെട്ട ജില്ലാ ഭരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ നടത്തിയ നറുക്കെടുപ്പ് റദ്ചെയ്ത വീണ്ടും നറുക്കെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പരാതി നല്‍കി.
കിനാനൂര്‍ കരിന്തളം ഗ്രാമപ്പഞ്ചായത്തില്‍ മുന്‍പ് പതിനേഴ് വാര്‍ഡുകളും വാര്‍ഡ് വിഭജനത്തിനു ശേഷം പത്തൊന്‍പത് വാര്‍ഡുകളാണ് നിലവിലുള്ളത്. പുതിയ വാര്‍ഡുകള്‍ വച്ച് സംവരണ വാര്‍ഡുകള്‍ തീരുമാനിക്കുമ്പോള്‍ അന്‍പത്തി ഒന്ന് ശതമാനത്തില്‍ അധികം ഉള്ള വോട്ടര്‍മാര്‍ ഏത് വാര്‍ഡില്‍ നിന്നാണോ വരുന്നത് ആ വാര്‍ഡിന്റെ നിലവിലുള്ള നില വച്ചാണ് സംവരണം നിശ്ച്ചയിക്കേണ്ടിയിരുന്നത്.
കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാര്‍ഡ് (കൊല്ലമ്പാറ) നേരത്തെയുള്ള പതിനാറാം വാര്‍ഡിലെ എണ്ണൂറ്റിഅറുപത്തിമൂന്ന് (71.44%) വോട്ടര്‍മാര്‍ ഉള്‍പ്പെടുന്നതാണ്. ഈ വാര്‍ഡ് രണ്ടായിരത്തി ഇരുപതില്‍ വനിതാ സംവരണം ആയിരുന്നു. രണ്ടായിരത്തി ഇരുപത്തി അഞ്ചില്‍ സംവരണം നിശ്ചയിക്കുമ്പോള്‍ ഈ വാര്‍ഡിനെ ജനറല്‍ വാര്‍ഡായി പരിഗണിച്ച് നറുക്കെടുപ്പില്‍ ഉള്‍പ്പെടുത്തുന്നതിന് പകരം ആദ്യമേ തന്നെ വനിതാ സംവരണ വാര്‍ഡായി പരിഗണിച്ചാണ് നറുക്കെടുപ്പ് നടത്തിയത്. ഇത് സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്റ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധവും പഞ്ചായത്തിലെ സംവരണ വാര്‍ഡുകളുടെ ക്രമീകരണം അട്ടിമറിക്കുന്നതുമാണ്. നിയമ വിരുദ്ധമായ ഈ നടപടി പിന്‍വലിച്ച് വീണ്ടും നറുക്കെടുപ്പ് നടത്തി യഥാര്‍ത്ഥ സംവരണം നടപ്പാക്കണം എന്ന് ആവശ്യപ്പെട്ട് ജില്ലാ ഭരണാധികാരിക്കും സംസ്ഥാന ഇലക്ഷന്‍ കമ്മീഷണര്‍ക്കും മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പരാതി നല്‍കി.
കിനാനൂര്‍ കരിന്തളം മണ്ഡലം ഉന്നധാതികാരി സമിതി യോഗം മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് മനോജ് തോമസിന്റെ അദ്ധ്യക്ഷതയില്‍ നടന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് യോഗം രൂപം നല്കി നേതാക്കളായ സി വി ഭാവനന്‍,ഉമേശന്‍ വേളൂര്‍, കുഞ്ഞിരാമന്‍ മാസ്റ്റര്‍, സി വി ഗോപകുമാര്‍, ശ്രീജ്ത്ത് ചോയ്യംകോട്, സിജോ പി ജോസഫ് തുടങ്ങിയവര്‍പങ്കെടുത്തു.

error: Content is protected !!