കാഞ്ഞങ്ങാട്:കേന്ദ്ര ഖാദി കമ്മീഷന്‍ ചട്ടങ്ങളും നിയമങ്ങളും കാലോചിതമായി പരിഷ്‌കരിക്കുക,മേഖലയില്‍ ദേശീയ മിനിമം വേതനം നിശ്ചയിക്കുക,തൊഴിലും കൂലിയും ഉറപ്പുവരുത്തുക,മിനിമം കൂലി പുതുക്കി നിശ്ചയിക്കുക, കൂലി കൃത്യസമയത്ത് നല്‍കുക തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിയില്ല ഖാദി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം സംസ്ഥാന വ്യാപകമായി അവകാശ ദിനാചരണം നടത്തി.ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് മാവുങ്കാല്‍ ഖാദി വ്യവസായ കേന്ദ്രത്തില്‍ പ്രതിഷേധ മാര്‍ച്ച് ധര്‍ണയില്‍ നടത്തി. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം വി വി പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് ശാലിനി തങ്കരാജന്‍ അധ്യക്ഷത വഹിച്ചു. പി ഓമന, പി അനിത, വി വി ഷൈമ, എം നാരായണി, അനിത ഗോപി എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം ലക്ഷ്മി സ്വാഗതം പറഞ്ഞു.
