അജാനൂര്‍ ഗ്രാമപഞ്ചായത്ത് വികസന സദസ്സിന് ഒഴുകിയെത്തിയത് ആയിരങ്ങള്‍

കാഞ്ഞങ്ങാട് : അജാനൂര്‍ ഗ്രാമപഞ്ചായത്ത് കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം നടപ്പാക്കിയ ജനകീയ വികസന പ്രവര്‍ത്തനങ്ങളും സംസ്ഥാന സര്‍ക്കാര്‍ നടത്തി വരുന്ന വികസന ക്ഷേമ പ്രവര്‍ത്തനങ്ങളും ജനങ്ങളുമായി പങ്കുവെക്കുന്നതിന് സംഘടിപ്പിച്ച വികസന സദസില്‍ ആയിരങ്ങള്‍ ഒഴുകി എത്തി. അഞ്ച് വര്‍ഷം നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളുടെ വീഡിയോ പ്രദര്‍ശനം ഫോട്ടോ പ്രദര്‍ശനം വിഷന്‍ അജാനൂര്‍ 2030 ചര്‍ച്ചകള്‍, കലാ പരിപാടികള്‍ എന്നിവ അരങ്ങേറി . മാണിക്കോത്ത് ഗ്രാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടന്ന വികസന സദസ് കാഞ്ഞങ്ങാട് എം.എല്‍.എ ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ അധ്യക്ഷത വഹിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി രാജേഷ്, വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ എന്നിവര്‍ വികസന സദസിന് ഒണ്‍ലൈനായി അഭിവാദ്യം അര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വികസന സദസ്സില്‍ പ്രദര്‍ശിപ്പിച്ചു. ആരോഗ്യ ഗ്രാമം പദ്ധതി രേഖ പ്രകാശനവും പ്രദര്‍ശനവും നടന്നു. കൂടാതെ ലൈഫ് ഭവന താക്കോല്‍ ദാനം, പഞ്ചായത്ത് പദ്ധതികളുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനം, പഞ്ചായത്തിന്റെ വിവിധ പദ്ധതികള്‍ക്ക് ഭൂമി ദാനം നല്‍കിയവരെ ആദരിക്കല്‍, എന്നിവ സംഘടിപ്പിച്ചു. കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍ മുഖ്യാതിഥിയായി. അജാനൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. എച്ച്. അനീഷ് കുമാര്‍ റിപ്പോര്‍ട്ട് അവതരണം നടത്തി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. കെ. വിജയന്‍, വൈസ് പ്രസിഡന്റ് കെ. വി. ശ്രീലത, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. അബ്ദുള്‍ റഹിമാന്‍,അജാനൂര്‍ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. മീന , ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. കൃഷ്ണന്‍ മാസ്റ്റര്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം ജി.പുഷ്പ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ മൂലക്കണ്ടം പ്രഭാകരന്‍, എ, തമ്പാന്‍, മാട്ടുമ്മല്‍ ഹസന്‍, സന്തോഷ് മാവുങ്കാല്‍ എന്നിവര്‍ സംസാരിച്ചു. അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സബീഷ് സ്വാഗതവും പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ടി. ഷൈജു നന്ദിയും പറഞ്ഞു. കൃഷിഭവന്‍, കര്‍ഷിക കര്‍മ്മസേന, ഐ സി ഡി എസ് , മെഡിക്കല്‍, കുടുംബശ്രീ എന്നീ പ്രദര്‍ശന വില്‍പ്പന സ്റ്റാളുകള്‍ എന്നിവയും വികസന സദസ്സിന് മാറ്റുകൂട്ടി. യു ഡി എഫും ബിജെപിയും ബഹിഷ്‌ക്കരിച്ച വികസന സദസില്‍ ജനങ്ങള്‍ ഒഴികിയെത്തിയത് വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീരാമാണെന്ന് ഇ ചന്ദ്രശേഖരന്‍ എംഎല്‍എ പറഞ്ഞു

 

error: Content is protected !!