തനത് പദ്ധതികള്‍ക്ക് പുറമേ കാഞ്ഞങ്ങാട് നഗരസഭയില്‍ സര്‍ക്കാര്‍ നടത്തിയത് 130 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍; ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ

കാഞ്ഞങ്ങാട് നഗരസഭയുടെ തനത് പദ്ധതികള്‍ക്ക് പുറമെ 130. 15 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ കാഞ്ഞങ്ങാട് നഗരസഭയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവില്‍ നടപ്പാക്കിയതെന്ന് നടത്തിയതെന്ന് ഇ.ചന്ദ്രശേഖരന്‍ എ.എല്‍.എ പറഞ്ഞു. കാഞ്ഞങ്ങാട് നഗരസഭയുടെ വികസന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ ഭാഗമായി എം.എല്‍.എ മുഖാന്തരം നഗരസഭാ പ്രദേശത്ത് വിവിധ പദ്ധതികള്‍ക്ക് വേണ്ടി ഇത്രമാത്രം തുക വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കാഞ്ഞങ്ങാട് നഗരസഭയ്ക്ക് ലഭിക്കുന്നത് ചരിത്രമാണെന്നും എം.എല്‍.എ പറഞ്ഞു.
ഇത്തരത്തില്‍ ഉള്ള വികസന പ്രവര്‍ത്തനം ജില്ലയില്‍ 2016 ന് മുമ്പ് ഉണ്ടായിട്ടില്ല. പ്രദേശത്തെ മുഴുവന്‍ ജനങ്ങളുടെയും അഭിപ്രായങ്ങള്‍ പരിഗണിച്ചും മുഴുവന്‍ പ്രദേശത്തിന്റെയും വികസനത്തെ ലക്ഷ്യം വെച്ചുമാണ് കാഞ്ഞങ്ങാട് നഗരസഭ പിന്നിട്ട അഞ്ച് വര്‍ഷക്കാലം പ്രവര്‍ത്തനം നടത്തിയത്. കോടിക്കണക്കിന് രൂപ ചെലവഴിച്ച് നിരവധി വികസന പദ്ധതികള്‍ നഗരസഭാ പ്രദേശത്ത് നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ സ്വതന്ത്ര്യമായ മുന്‍കയ്യോട് കൂടി നടത്തിയ വികസന പ്രവര്‍ത്തനങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ നേരിട്ടുള്ള സാമ്പത്തിക സഹായത്തോടെയുള്ള പദ്ധതിയിലൂടെയും എം.എല്‍.എ ഫണ്ട് ഉള്‍പ്പെടെയുള്ള ഫണ്ടുകളും കാസര്‍കോട് വികസന പാക്കേജുകളില്‍ നിന്ന് ലഭ്യമാകുന്ന ഫണ്ടുകളെല്ലാം ചേര്‍ന്നുകാെണ്ട് ഈ കാലയളവില്‍ നേടാന്‍ കഴിഞ്ഞിട്ടുള്ള നേട്ടം വളരെ വലുതാണെന്നും നാടിന്റെ പൊതുവായ മുന്നേറ്റത്തിനും വികസനത്തിനും സഹായകമായെന്നും ചന്ദ്രശേഖരന്‍ എം.എല്‍.എ പറഞ്ഞു.ഹരിതകര്‍മ സേനയുടെ പ്രവര്‍ത്തനങ്ങളെ എം.എല്‍.എ പ്രത്യേകം അഭിനന്ദിച്ചു. ഹരിത കര്‍മ സേന ഈ നാടിനെ ശുദ്ധീകരിക്കുന്ന പ്രവര്‍ത്തനത്തില്‍ ഏറ്റവും വലിയ പങ്കുവഹിക്കുന്നവരാണെന്നും ഹരിത കര്‍മ്മ സേനയുടെ സേവനത്തെ സമൂഹം വിലപ്പെട്ടതായി കാണണമെന്നും അദ്ദേഹം പറഞ്ഞു.
കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി സുജാത അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുള്ള, ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.അഹമ്മദലി, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പ്രഭാവതി, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ വി. സരസ്വതി, പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.അനീശന്‍,വ, മുന്‍മുന്‍ ചെയര്‍മാന്‍ വി വി രമേശന്‍, മുനിസിപ്പല്‍ എഞ്ചിനീയര്‍ കെ.വി ചന്ദ്രന്‍, ക്ലീന്‍ സിറ്റി മാനേജര്‍ ബൈജു പി, സൂപ്രണ്ടുമാരായ കെ.അമ്പിളി, പി.ഡി രാമചന്ദ്രന്‍ എന്‍ വി ദിവാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചെയര്‍പേഴ്സണ്‍ കെ.ലത എന്നിവര്‍ സ്വാഗതവും കാഞ്ഞങ്ങാട് നഗരസഭ സെക്രട്ടറി എം.കെ ഷിബു നന്ദിയും പറഞ്ഞു.

യു.എല്‍.സി.സി.എല്‍ തയ്യാറാക്കിയ കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി വിവര സാങ്കേതിക വിദ്യാധിഷ്ഠിത മാപ്പിംഗ് പദ്ധതി റിപ്പോര്‍ട്ട് നഗരസഭ സെക്രട്ടറി എം. കെ ഷിബുവിന് നല്‍കി. ചടങ്ങില്‍ സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് തയ്യാറാക്കിയ വീഡിയോ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്, ജില്ലയുടെ ചുമതലയുള്ള വനം, വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ എന്നിവരുടെ സന്ദേശവും പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് നഗരസഭയുടെവികസന നേട്ടങ്ങള്‍ ഉള്‍പ്പെടുത്തി വീഡിയോ പ്രദര്‍ശിപ്പിച്ചു. വിവിധ മേഖലകളില്‍ നഗരസഭയുടെ ഭാവി വികസന പദ്ധതി സംബന്ധിച്ചുള്ള ചര്‍ച്ചയും നടന്നു. വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് 13 പേര്‍ ചര്‍ച്ചയില്‍പങ്കെടുത്തു

 

error: Content is protected !!