കാഞ്ഞങ്ങാട് : മത്സ്യതൊഴിലാളി ക്ഷേമനിധിയില്‍ അടച്ച പണം തിരിച്ച് നല്‍കാന്‍ തീരുമാനിച്ച കേരള സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ച് അജാനൂര്‍ കടപ്പുറത്ത് മത്സ്യതൊഴിലാളി യൂനിയന്‍ പ്രകടനംനടത്തി. യൂനിയന്‍ ജില്ലാ പ്രസിഡന്റ് കാറ്റാടി കുമാരന്‍ ഉല്‍ഘാടനം ചെയ്തു. വിനീത ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. സുമരാജന്‍, ബി.സുരേന്ദ്രന്‍, ബി.മോഹനന്‍ എന്നിവര്‍ സംസാരിച്ചു.
