കാഞ്ഞങ്ങാട് : എഡ്യൂക്കേഷന്‍ എംപ്ലോയീസ് ട്രസ്റ്റ് കാസര്‍കോട് – ജേക്കബ് വര്‍ഗീസ് മാസ്റ്റര്‍ അനുസ്മരണവും അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി ഏര്‍പ്പെടുത്തിയ സദ്ഭാവന അധ്യാപക അവാര്‍ഡ് വിതരണം, സഹകാരിത സമ്മാന്‍ അവാര്‍ഡ് വിതരണം ഒക്ടോബര്‍ 19 ഉച്ചകഴിഞ്ഞ് 2.30 ന് കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് സഹകരണ ബാങ്ക് ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. കാസര്‍കോട് ജില്ലാ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ചീഫ് പ്രമോട്ടറും പ്രസിഡന്റും ജി എസ് ടി യു സംസ്ഥാന നേതാവുമായിരുന്ന ജേക്കബ് വര്‍ഗീസ് മാസ്റ്റര്‍. അഞ്ചാമത് സദ്ഭാവന അധ്യാപക
അവാര്‍ഡ് ഗവ. യു പി സ്‌കൂള്‍ ഹോസ്ദുര്‍ഗ്ഗ് കടപ്പുറം പ്രധാനാധ്യാപകനായ ഭാസ്‌കരന്‍ പേക്കടവും സഹകാരിത സമ്മാന്‍ സഹകരണ അവാര്‍ഡിന് ചെറുവത്തൂര്‍ ഫാര്‍മേഴ്‌സ് സര്‍വ്വീസ് സഹകരണ ബാങ്കും അര്‍ഹരായി. രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി, ഡിസിസി പ്രസിഡന്റ് പി കെ ഫൈസല്‍ എന്നിവര്‍ അവാര്‍സുകള്‍ സമ്മാനിക്കും. 10001 രൂപയും ശില്‍പ്പവുമാണ് അവാര്‍ഡ്. ട്രസ്റ്റ് ചെയര്‍മാന്‍ അലോഷ്യസ് ജോര്‍ജ് അദ്ധ്യക്ഷനാക്കും. കെ പി സി സി എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗം ഹക്കിം കുന്നില്‍ മുഖ്യാതിഥിയായിരിക്കും. ഡി സി സി സെക്രട്ടറി പി വി സുരേഷ് മുഖ്യ പ്രഭാഷണം നടത്തും. ട്രസ്റ്റ് രക്ഷാധികാരി ടി കെ എവുജിന്‍ ജേക്കബ്ബ് വര്‍ഗ്ഗീസ് അനുസ്മരണ പ്രഭാഷണം നടത്തും. അധ്യാപക അവാര്‍ഡ് ജേതാവിനെ ട്രസ്റ്റ് രക്ഷാധികാരി കുഞ്ഞിക്കണ്ണന്‍ കരിച്ചേരി പരിചയപ്പെടുത്തും. മികച്ച സഹകരണ സ്ഥാപനത്തെ ട്രസ്റ്റ് രക്ഷാധികാരി കെ പി മുരളീധരന്‍ പരിചയപ്പടുത്തും. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി വി . ചന്ദ്രശേഖരന്‍ , ട്രസ്റ്റ് കണ്‍വീനര്‍ ജോര്‍ജ്കുട്ടി ജോസഫ്, ട്രഷറര്‍, സി ഇ.ജയന്‍, കെ പി എസ് ടി എ മുന്‍ സംസ്ഥാന സെക്രട്ടറിമാരായ ജി കെ ഗിരിജ, കെ സരോജിനി ട്രസ്റ്റ് രക്ഷാധികാരിയായ നാരായണന്‍ അടിയോടി, ശ്രീകൃഷ്ണ അഗിത്തായ, കെ പി എസ് ടി എ ജില്ലാ പ്രസിഡന്റ് പി.ടി. ബെന്നി , കെ എസ് എസ് പി എ ജില്ലാ പ്രസിഡന്റ് പി പി കുഞ്ഞമ്പുമാസ്റ്റര്‍ ,കെ പി എസ് ടി എ സെക്രട്ടറി കെ. ഗോപാലകൃഷ്ണന്‍ , കെ സി ഇ എഫ് ജില്ലാ സെക്രട്ടറി സുജിത്ത് പുതുകൈ, റിട്ട. പ്രിന്‍സിപ്പാള്‍ എല്‍ വസന്തന്‍, ട്രസ്റ്റ് വൈസ് പ്രസിഡന്റ് പി കെ ബിജു എന്നിവര്‍ സംസാരിക്കും. വാര്‍ത്ത സമ്മേളനത്തില്‍ ചെയര്‍മാന്‍ അലോഷ്യസ് ജോര്‍ജ്, കണ്‍വീനര്‍ ജോര്‍ജ് കുട്ടി ജോസഫ്, രക്ഷാധികാരികളായ ടി കെ എവുജിന്‍, കെ. പി മുരളീധരന്‍, കുഞ്ഞിക്കണ്ണന്‍ കരിച്ചേരി, ശ്രീകൃഷ്ണ അഗിത്തായ എന്നിവര്‍ സംബന്ധിച്ചു.
