ലഹരിക്കെതിരെ നിലേശ്വരം ജനമൈത്രി പോലീസിന്റെ ധീര സ്‌ക്വാഡ്

നീലേശ്വരം കോണ്‍വെന്റ് ജംഗ്ഷനില്‍ നാട്ടുകാരുടെ സഹകരണത്തോടെ ധീരാ സ്‌ക്വാഡ് രൂപീകരിച്ചു. യുവാക്കളില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗം നാട്ടുകാരുടെ സഹായത്തോടെ തടയുക എന്നതാണ് ലക്ഷ്യം. സ്‌ക്വാഡ് രൂപീകരണ പരിപാടിയില്‍ അസി. സബ് ഇന്‍സ്പെക്ടര്‍ വി. രാജീവന്‍ അധ്യക്ഷനായി. ആറാം വാര്‍ഡ് കൗണ്‍സിലര്‍ ജയശ്രീ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ജനമൈത്രി ബീറ്റ് ഓഫീസര്‍ ദിലീഷ് കുമാര്‍ പള്ളിക്കൈ സ്വാഗതം പറഞ്ഞു. ധീര സ്‌ക്വാഡ് ഭാരവാഹികളായി കെ. വി. രാമചന്ദ്രന്‍ (ചെയര്‍മാന്‍), അജേഷ് (വൈസ് ചെയര്‍മാന്‍), അനീഷ് (കണ്‍വീനര്‍), റഷീദിനെ (ജോ. കണ്‍വീനര്‍) എന്നിവരെതെരഞ്ഞെടുത്തു.

error: Content is protected !!