നീലേശ്വരം : കൂടെ ഓടിയ ചേച്ചിമാരെ കടത്തിവെട്ടി ഫിനിഷിങ് ലൈന്‍ തൊട്ട് പി.ഭാഗ്യലക്ഷ്മി ജില്ലാ സ്കൂള്‍ ഒളിമ്പിക്സ് സബ് ജൂനിയര്‍ ഗേള്‍സ് 600 മീറ്റര്‍ ഓട്ടത്തില്‍ ഒന്നാമതായി. വെള്ളിക്കോത്ത് മഹാകവി പി സ്മാരക ജിവിഎച്ച്എസിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഈ മിടുക്കി. യുപി കിഡ്ഡീസ് വിഭാഗത്തില്‍ മത്സരിക്കേണ്ട ആറാം ക്ലാസുകാര്‍ക്ക് ജില്ലാ സ്കൂള്‍ കായിക മേളയില്‍ മത്സരങ്ങളില്ല. സ്കൂള്‍ കായികാധ്യാപകന് സോജന് ഫിലിപ്പിന്റെ നിര്‍ദേശത്തിലും പരിശീലനത്തിലുമാണ് ഭാഗ്യലക്ഷ്മി ചേച്ചിമാര്‍ക്കൊപ്പം ട്രാക്കിലിറങ്ങിയത്. കായികാധ്യാപകന്റെ കണ്ടെത്തലും ഇതനുസരിച്ച തന്റെ തീരുമാനവും തെറ്റിയില്ലെന്ന് ഭാഗ്യലക്ഷ്മി തെളിയിക്കുകയും ചെയ്തു. ബേക്കല്‍ ഉപജില്ലാ സ്കൂള്‍ ഒളിമ്പിക്സില്‍ എല്‍പി, യുപി കിഡ്ഡീസ് വിഭാഗങ്ങളിലായി തുടര്‍ച്ചയായ മൂന്ന് തവണ വ്യക്തിഗത ചാമ്പ്യനുമായി ജില്ലാ സബ് ജൂനിയര്‍ കബഡി ടീമിലും അംഗമാണ്. സ്കൂള്‍ തെയ്ക്കോണ്ഡോയില് സബ് ജൂനിയര്‍ ഗേള്‍സ് 38 കിലോ വിഭാഗത്തില്‍ സില്‍വര്‍ മെഡല്‍ നേടിയിരുന്നു. കെഎസ്ആര്‍ടിസി കാഞ്ഞങ്ങാട് ഡിപ്പോ മെക്കാനിക്കും സ്കൂള്‍ പിടിഎ വൈസ് പ്രസിഡന്റും ആയ വെള്ളിക്കോത്ത് കിനാത്തി ഹൗസിലെ കെ.സുജിത്തിന്റെയും കണ്‍സ്യൂമര്‍ഫെഡില്‍ ഫാര്‍മസിസ്റ്റായ അട്ടേങ്ങാനത്തെ പി.രമ്യയുടെയും മകളാണ്ഈകായികപ്രതിഭ.
