കാഞ്ഞങ്ങാട്: മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വികസന സദസ്സ് നാളെ രാവിലെ 11 മണിക്ക് ടൗണ്‍സ്ക്വയറില്‍ വെച്ച് നടക്കും. നഗരസഭ ചെയര്‍പേഴ്സണ്‍ കെ വി അധ്യക്ഷതയില്‍ ഉള്ള പരിപാടിയില്‍ മുഖ്യാതിഥിയായി എം.എല്‍.എ ഇ. ചന്ദ്രശേഖരന് പങ്കെടുക്കും.പരിപാടിയുമായി ബന്ധപ്പെട്ട് ഇന്ന് കാഞ്ഞങ്ങാട്ട് വിപുലമായ വിളംബരം ഘോഷയാത്ര നടന്നു. കോട്ടച്ചേരിയില്‍ നിന്ന് ആരംഭിച്ച് പുതിയക്കോട്ടയില് സമാപിച്ച ഘോഷയാത്രയ്ക്ക് മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ.വി. സുജാത, വൈസ് ചെയര്മാന് ബില്‍ടെക് അബ്ദുള്ള, മുന്‍ ചെയര്മാന് വി.വി. രമേശന് ,സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ ലത, കെ അനീശന്‍, കെ വി സരസ്വതി, കെ പ്രഭാവതി എന്നിവര്‍ നേതൃത്വം നല്കി. കൂടാതെ കൗണ്‍സിലര്‍മാര്‍, ജീവനക്കാര്‍,കുടുംബശ്രീ, ഹരിതകര്‍മസേന, ആശാ വര്‍ക്കേഴ്സ് , പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ ഘോഷയാത്രയില്‍ പങ്കെടുത്തു. നെഹ്റു കോളേജ് എന്‍എസ്എസ് വിദ്യാര്‍ത്ഥികളുടെ ഫ്ലാഷ് മോബ്,ശിങ്കാരി മേളം ഘോഷയാത്രക്ക് വര്ണശോഭയേകി. ഇന്നത്തെ പരിപാടിയില്‍ കേരള സംസ്ഥാനത്തെയും കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെയും വിവിധ വികസന നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കും. കൂടാതെ ജനങ്ങള്‍ക്കു തങ്ങളുടെ ആവശ്യങ്ങളും പ്രശ്നങ്ങളും അവതരിപ്പിക്കാനാവുന്ന ഒരു ഓപ്പണ്‍ ഫോറം പരിപാടിയിലുണ്ടാകും. വിവിധ കലാസാംസ്കാരിക പരിപാടികളുംഅരങ്ങേറും
