ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും മഹാസഭയും നടന്നു

മുള്ളേരിയ : മൗവ്വര്‍ മല്ലമൂല വിഷ്ണുമൂര്‍ത്തി വയനാട്ടുകുലവന്‍ വെളിച്ചപ്പാട പരിപാലന സംഘം കാസര്‍കോട് ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും വാര്‍ഷിക മഹാസഭയും നടന്നു. സംഘം രക്ഷാധികാരി കുമാരന്‍ വെളിച്ചപ്പാടന്‍ ഭദ്രദീപം കൊളുത്തി. ഉത്തര മലബാര്‍ തീയ്യ സമുദായ സംരക്ഷണ സമിതി പ്രസിഡന്റ് സി.രാജന്‍ പെരിയ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് വേണു വെളിച്ചപ്പാടന്‍ അധ്യക്ഷനായി.നാരായണന്‍ ചൂരിക്കോട്, ഗണേശന്‍ അരമങ്ങാനം, എ വി ഹരിഹരസുതന്‍, എന്നിവര്‍ മുഖ്യാതിഥികളായി. കൃഷ്ണന്‍
വെളിച്ചപ്പാടന്‍, രവി വെളിച്ചപ്പാടന്‍ എന്നിവരെ ആദരിച്ചു. ടി നാരായണന്‍ വെളിച്ചപ്പാടന്‍ മുഖ്യപ്രഭാഷണം നടത്തി. വിഷ്ണുമൂര്‍ത്തിയും, വയനാട്ട് കുലവനും എന്ന വിഷയത്തില്‍ ചന്ദ്രശേഖരന്‍ മാസ്റ്റര്‍ കൊപ്പല്‍ പ്രഭാഷണം നടത്തി. വസന്തന്‍ ചേമ്പോട്, വാസുവെളിച്ചപ്പാടന്‍,
നാരായണന്‍ വെളിച്ചപ്പാടന്‍ എന്നിവര്‍ സംസാരിച്ചു.

പുതിയ ഭാരവാഹികളായി ചന്ദ്രന്‍ വെളിച്ചപ്പാടന്‍ മരുന്നളം (പ്രസിഡന്റ്), ശിവരാമന്‍ വിളിച്ച പാടന്‍ ഉദുമ (വൈസ് പ്രസിഡന്റ്),
രാമന്‍ വെളിച്ചപ്പാടന്‍ കുമ്പരാജ (സെക്രട്ടറി), ഷിബിന്‍ രാജ് വെളിച്ചപ്പാടന്‍ (ജോയിന്റ് സെക്രട്ടറി), ഗംഗാധരന്‍ വെളിച്ചപ്പാടന്‍ മുള്ളേരിയ
(ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

error: Content is protected !!