ചിറ്റാരിക്കല്‍ പോലീസ് സ്റ്റേഷന്‍ സബ് – ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത് രവീന്ദ്രനേയും പോലീസ് ഉദ്യോഗസ്ഥരേയും ആക്രമിച്ച കേസില്‍ ആറു പ്രതികള്‍ക്ക് 11 വര്‍ഷവും 7 മാസവും തടവും 60500 രൂപ പിഴയും

ചിറ്റാരിക്കല്‍ : ചിറ്റാരിക്കല്‍ ടൗണില്‍ ന്യായ വിരോധമായി സംഘം ചേര്‍ന്ന് ചിറ്റാരിക്കല്‍ പോലീസ് സ്റ്റേഷന്‍ സബ് – ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത് രവീന്ദ്രനേയും കൂടെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരേയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും അക്രമിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തിന് കേസിലെ 1 മുതല്‍ 6 വരെ പ്രതികള്‍ക്ക് വിവിധ വകുപ്പുകളിലായി 11 വര്‍ഷവും 7 മാസവും തടവിനും 60500 രൂപ പിഴയടക്കാനും ശിക്ഷിച്ചു. സണ്ണി കൊട്ടാരം, ജോസ് കുത്തിയതോട്ടില്‍, ദീപു ജോസഫ്, ജോസ് കുട്ടി തോണക്കര, സാജു മണ്ണനാല്‍, ജിസണ്‍ ജോര്‍ജ് എന്നിവരെയാണ് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. 7 മുതല്‍ 20 വരെ പ്രതികളെ വെറുതെ വിട്ടു. കേസിന്റെ അന്വേഷണം നടത്തി പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ ചിറ്റാരിക്കല്‍ എസ് ഐ രഞ്ജിത്ത് രവീന്ദ്രനാണ്. 2018 ഏപ്രില്‍ 29നാണ് കേസിനാസ് സംഭവം. എ. എസ്. ഐ. റജി കുമാര്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ശ്രീജിത്ത് എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

error: Content is protected !!