ടി.വി .ജിയ്ക്കും ശിവമണിക്കും പരമ്പര അവാര്‍ഡുകള്‍

പെരിയ : ബേക്കല്‍ ഗോകുലം ഗോശാലയുടെ ഈ വര്‍ഷത്തെ പരമ്പര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രശസ്ത സംഗീതജ്ഞനും വയലിന്‍ മൃദംഗം വിദ്വാന്‍ കൂടിയായ ടി.വി.ജി എന്നറിയപ്പെടുന്ന ടി.വി. ഗോപാലകൃഷ്ണന് പരമ്പര വിഭൂഷണ്‍ അവാര്‍ഡ് നല്‍കും . 61000 രൂപയും താമ്ര ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ് . പരമ്പര ശ്രീ അവാര്‍ഡ് പ്രശസ്ത ഡ്രം മാന്ത്രികന്‍ ശിവമണിക്ക് നല്‍കും. 51000 രൂപയും താമ്ര ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. കേരളത്തിന്റെ അഭിമാനമായ വീണ വിദ്വാന്‍ തൃശൂര്‍ അനന്ത പദ്മനാഭനാണ് ഇത്തവണത്തെ ഗുരുരത്‌ന പുരസ്‌കാര ജേതാവ്. 30000 രൂപയും താമ്രപത്രവും അവാര്‍ഡിന് നല്‍കും. പ്രശസ്ത യുവ സംഗീതജ്ഞയും തേജസ്വി സൂര്യയുടെ ഭാര്യയുമായ ശിവശ്രീ സ്‌കന്ദപ്രസാദിനാണ് ഈ വര്‍ഷത്തെ യുവ പ്രതിഭ പുരസ്‌കാരം 25000 രൂപയും താമപത്രവുമാണ് അവാര്‍ഡ് ജേതാവിന് നല്‍കുക. മാന്‍ഡലിനില്‍ അദ്ഭുതം തീര്‍ക്കുന്ന സിങ്കപ്പൂരില്‍ നിന്നുള്ള രാഘവ് കൃഷ്ണക്കാണ് ബാലപ്രതിഭ പുരസ്‌കാരം . 20000 രൂപയും താമ്ര ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ദീപാവലി സംഗീതോത്സവത്തിന്റെ സമാപന ദിവസമായ നവമ്പര്‍ ഒന്നിനാണ് പുരസ്‌കാരങ്ങള്‍ നല്‍കും.

 

error: Content is protected !!