നീലേശ്വരം ക്യൂന്‍സ് ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ അല്‍ഷിമേഴ്‌സ് ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി; വാര്‍ഡ് കൗണ്‍സിലര്‍ വി.വി ശ്രീജ ഉദ്ഘാടനം ചെയ്തു

നീലേശ്വരം ക്വീന്‍സ് ലയണ്‍സ് ക്ലബ്ബ്, അല്‍ഷിമേഴ്‌സ് ബോധവല്‍ക്കരണത്തിനായി പ്രവര്‍ത്തിക്കുന്ന അല്‍ഷിമേഴ്‌സ് ആന്‍ഡ് റിലേറ്റഡ് ഡിസോര്‍ഡേര്‍സ് സൊസൈറ്റിയുമായി സഹകരിച്ച് മഹാത്മാ കോളേജ് ഓഫ് എഡ്യൂക്കേഷനിലെ അദ്ധ്യാപക വിദ്യാര്‍ത്ഥികള്‍ക്ക് അല്‍ഷിമേഴ്‌സ് ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി. യോഗത്തില്‍ ക്ലബ്ബ് പ്രസിഡന്റ് പി.ആര്‍ ഉഷ അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ വി.വി ശ്രീജ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. വി. ആര്‍ രമ്യ, ക്ലബ്ബ് സെക്രട്ടറി പി.ബിന്ദു, സ്റ്റാഫ് സെക്രട്ടറി സോണിയ തോമസ് എന്നിവര്‍ പ്രസംഗിച്ചു. എ.ആര്‍.ഡി.എസ്.ഐ ഡെമെന്‍ഷ്യ ടീം ലീഡര്‍ ജി.സ്മിതേഷ് നയിച്ച പരിപാടിയില്‍ 110 -ഓളം വിദ്യാര്‍ത്ഥികളും ക്ലബ്ബിന്റെ മറ്റു ഭാരവാഹികളായ പി. സ്മിത, കെ.എം ഗീത, സിന്ധു ഉപേന്ദ്രന്‍ എന്നിവരും പങ്കെടുത്തു.

error: Content is protected !!