കാഞ്ഞങ്ങാട് : ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്‌കാരം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി.ശ്രീലതയ്ക്ക് സമ്മാനിച്ചു. തിരുവനന്തപുരം സദ്ഭാവന ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഭാരത് സേവക് സമാജ് ഓള്‍ ഇന്ത്യ ചെയര്‍മാന്‍ ഡോ.ബി.എസ്.ബാലചന്ദ്രനില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. മണ്‍പാത്ര നിര്‍മാണ മേഖലിലെയും സാമൂഹിക മേഖലയിലെയും വേറിട്ട മികച്ച പ്രവര്‍ത്തനങ്ങളാണ് ഇവരെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. സിപിഐ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി അംഗം, മടിക്കൈ ലോക്കല്‍ സെക്രട്ടറി, കേരള മഹിളാ സംഘം ജില്ലാ കമ്മിറ്റി അംഗം, തൊഴിലുറപ്പ് തൊഴിലാളി യൂണിയന്‍ കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ്, കേരള മണ്‍പാത്ര നിര്‍മാണ തൊഴിലാളി സംഘടന കെഎംഎസ്എസ് വനിതാവേദി ജില്ലാ പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നുണ്ട്. മടിക്കൈ എരിക്കുളം സ്വദേശിനിയാണ്. ഭര്‍ത്താവ്: പി.പി.കുഞ്ഞിരാമന്‍ (സെക്യൂരിറ്റി തൊഴിലാളി). മക്കള്‍: കെ.വി. അഭിരാമി (എം എസ് സി ഫിസിക്‌സ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി, പടന്നക്കാട് നെഹ്റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്), കെ.ആര്‍. ഹരിനന്ദ് (ഇന്റഗ്രേറ്റഡ് എംസിഎ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി, കുണിയകോളേജ്).
