കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗത്വ രജിസ്‌ട്രേഷന്‍ പരിശീലന ജില്ല യോഗം നടന്നു

കാഞ്ഞങ്ങാട്:രാജ്യത്തെ മുഴുവന്‍ കുടുംബങ്ങള്‍ക്കും തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അഭിമാന പദ്ധതികളില്‍ ഒന്നായ തൊഴിലുറപ്പ് തൊഴിലിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി നിലവില്‍ വന്ന കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലയിലെ ജനപ്രതിനിധികളെയും ,38 പഞ്ചായത്തുകളിലെയും മൂന്ന് നഗരസഭകളിലെയും ചുമതല വഹിക്കുന്ന ജീവനക്കാര്‍ എന്നിവര്‍ക്കായി അംഗത്വ രജിസ്‌ട്രേഷന്‍ പരിശീലനയോഗം നടത്തി.. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന യോഗം ബോര്‍ഡ് ചെയര്‍മാന്‍ എസ് രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വിജയന്‍ അധ്യക്ഷത വഹിച്ചു.പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ലക്ഷ്മി സംസാരിച്ചു. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എ ലാസര്‍ , എന്‍ ആര്‍ ഇ ജി എസ് ജില്ല ഐ ടി പി .പി മുരളീധരന്‍ എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു. ജില്ലാ ക്ഷേമനിധി ഓഫീസര്‍ ആന്റ് എന്‍ ആര്‍ ഇ ജി എസ് ജോയന്റ് പ്രോഗ്രാം കോഡിനേറ്റര്‍ ടി ടി സുരേന്ദ്രന്‍ സ്വാഗതവും ജില്ലാ എന്‍ജിനീയര്‍ സഅദഅബ്ദുറഹിമാന്‍ നന്ദിയുംപറഞ്ഞു.

error: Content is protected !!