ബേക്കല്‍ ഉപജില്ല ശാസ്ത്രമേളയ്ക്ക് തുടക്കമായി; രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്തു

പള്ളിക്കര: ജി എച്ച് എസ് എസ് പള്ളിക്കരയില്‍ ഇന്നും നാളെയുമായി നടക്കുന്ന ബേക്കല്‍ ഉപജില്ല കേരള സ്‌കൂള്‍ ശാസ്‌ത്രോത്സവം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്തു. പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം കുമാരന്‍ അധ്യക്ഷനായി. മുന്‍ എം എല്‍ എ കെ കുഞ്ഞിരാമന്‍, PACE ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി എ അബ്ദുള്ള ഇബ്രാഹിം എന്നിവര്‍ വിശിഷ്ടാതിഥികളായി.

കാസറഗോഡ് ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് ചെയര്‍പേഴ്‌സണ്‍ ഗീതാ കൃഷ്ണന്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. സരിത എസ് എന്‍ പള്ളിക്കര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നസ്‌നിന്‍ വഹാബ്, സിദ്ദിഖ് പള്ളിപ്പുഴ, വി കെ അനിത, ഹസീന മുനീര്‍, കെ സുരേന്ദ്രന്‍, അബ്ദുള്‍ സലാം എം എച്ച്, വിഷ്ണു നമ്പൂതിരി,പി എ അബൂബക്കര്‍ ഹാജി,കെ ഇ എ ബക്കര്‍, സാജിദ് മവ്വല്‍, ടി സുധാകരന്‍, എം ബി ഷാനവാസ്, സത്താര്‍ തൊട്ടി, സുമീറ ജബ്ബാര്‍, ഷൈന കെ വി, രാഖില്‍ പി, കെ രവി വര്‍മ്മന്‍, ഇക്ബാല്‍ ബേക്കറി, ഇര്‍ഷാദ് തെക്കുപുറം എന്നിവര്‍ സംസാരിച്ചു. ജി എച്ച് എസ് എസ് പള്ളിക്കരയിലെ പ്രിന്‍സിപ്പാള്‍ ടി എം ഷേണുക സ്വാഗതവും ഹെഡ്മാസ്റ്റര്‍ കെ വി സുരേഷ് നന്ദിയും പറഞ്ഞു.

നാളെ (ഒക്ടോബര്‍ 14) സാമൂഹ്യ ശാസ്ത്ര മേള- ഇസ്ലാമിക് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പള്ളിക്കര, ഐ ടി മേള &ശാസ്ത്ര മേള – എച്ച് എസ് എസ് പള്ളിക്കര, ശാസ്ത്ര മേള എല്‍ പി ആന്റ് യു പി ജി എം യു പി സ്‌കൂള്‍ പള്ളിക്കര എന്നിവിടങ്ങളില്‍ നടക്കും, വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം സി എച്ച് കുഞ്ഞമ്പു എം എല്‍ എഉദ്ഘാടനം ചെയും

 

error: Content is protected !!