പറശ്ശിനിക്കടവ് : യുവ തെയ്യം കലാകാരനെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നാണിശ്ശേരി, കോള്‍തുരുത്തി കുടുക്കവളപ്പില്‍ ഹൗസില്‍ സൂരജ് -ജിഷ ദമ്പതികളുടെ മകന് പി കെ അശ്വന്ത് (25)ആണ് മരിച്ചത്. കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷന് പരിധിയിലെ പൊടിക്കുണ്ടിലെ വാടക വീട്ടിലെ ഫാനില്‍ തൂങ്ങിയ നിലയിലാണ് ഞായറാഴ്ച രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. ആറുമാസം മുമ്പാണ് സഹോദരന് അദ്വൈതിനൊപ്പം പൊടിക്കുണ്ടിലെ വാടക വീട്ടില്‍ അശ്വന്ത് താമസം ആരംഭിച്ചത്.
