കാഞ്ഞങ്ങാട് : റിയല്‍ എസ്റ്റേറ്റ് രംഗത്ത് പ്രവര്‍ത്തിക്കുന്ന അസോസിയേഷന് അംഗങ്ങള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തമെന്ന് കേരള റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്റ്സ് അസോസിയേഷന് (കെര്‍ക്ക) ജില്ലാ സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നീലേശ്വരം നളന്ദാ റിസോര്‍ട്ടില്‍ ഹാളില്‍ ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അരുണ്‍ വേലായുധന് ഉദ്ഘാടനം ചെയ്തു. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കണ്സള്ടന്റുമാര് നേരിടുന്ന വെല്ലുവിളികള്‍ സംഘടനാ തലത്തിലുള്ള ശക്തമായ പ്രവര്‍ത്തനങ്ങളിലൂടെ ഏകീകുമായ് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താനും, ഭൂമി രജിസ്ട്രേഷന് രേഖകളില്‍ സാക്ഷികളായ് ഒപ്പ് വയ്ക്കുന്നതിന് ഐഡി കാര്‍ഡുള്ള രജിസ്ടേഡ് കണ്‍സള്‍ട്ടന്റ് അംഗങ്ങളെ ചുമതലപ്പെടുത്താന്‍ സര്‍ക്കാര്‍ ഉത്തരവിറക്കണമെന്നും യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു. സംഘടന അവകാശ പത്രിക സമര്‍പ്പണവുമായ് കാസര്‍കോട് നിന്നും ആരംഭിച്ച് തിരുവനന്തപുരത്ത് സമാപിക്കുന്ന വാഹന പ്രചാരണ ജാഥ നടത്താന്‍ യോഗം തീരുമാനിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം മാറ്റപ്പള്ളി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് വി.വി. ചന്ദ്രന് അധ്യക്ഷനായി. സംസ്ഥാന ട്രഷറര്‍ അജി പെരിങ്ങമല നിയമാവലി വിഷയം അവതരിപ്പിച്ചു. സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ജോസ് വിക്ടര്‍ ,(കണ്ണൂര്‍ ജില്ലാ സെക്രട്ടറി എ.ജെ.ജയിംസ്,തൃശൂര്‍ ജില്ലാ സെക്രട്ടറി മുസ്തഫ പട്ടാമ്പി എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടോമി ജോര്‍ജ്ജ് കുമ്പാട്ട് സ്വാഗതവും, ജില്ല ട്രഷറര്‍ അബ്ദുള്‍ ഖാദര്‍ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികള്‍ വി.വി.ചന്ദ്രന് (പ്രസിഡന്റ്) , നിസാര്‍ (ജനറല്‍ സെക്രട്ടറി), അബ്ദുള്‍ ഖാദര്‍ – (ട്രഷറര്‍).
