മാവുങ്കാല്‍: അത്തിക്കോത്ത് സിമന്റ് ഗോഡൗണ്‍ മുതല്‍ കാനം റോഡ് ഹൈവേ വരെ റോഡിന് ഇരുവശവുമുള്ള കാട് വെട്ടി തെളിച്ച്
അത്തിക്കോത്ത് വിവേകാനന്ദ പുരുഷ സ്വയം സഹായ സംഘം പ്രവര്‍ത്തകര്‍.
. കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റി ഒന്‍ മ്പതാം വാര്‍ഡിന്റെയും, പത്താം വാര്‍ഡിന്റെയും അതിര്‍ത്തി റോഡാണ്. ഇത് വഴി കാല്‍ നട പോലും ദുസ്സഹമായ സാഹചര്യത്തിലാണ് വിവേകാനന്ദ പുരുഷ സ്വയം സഹായ സംഘം പ്രവര്‍ത്തകര്‍ ഈ ദൗത്യം ഏറ്റെടുത്ത് നടത്തിയത്. അത് പോലെ ഈ റോഡുകള്‍ പൊട്ടിപൊളിഞ്ഞത് എത്രയും പെട്ടെന്ന് നന്നാക്കി ഗതാഗത യോഗ്യമാക്കണമെന്ന് മുന്‍സിപ്പാലിറ്റി ചെയര്‍മാനും, വാര്‍ഡ് കൗണ്‍സിലറോടും , സംഘം പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. പ്രവര്‍ത്തനത്തിന് വി കെ.രാജന്‍ , സുനില്‍കുമാര്‍ അത്തിക്കോത്ത്, രതീഷ് അത്തിക്കോത്ത്, വിജയന്‍ , ഗണേശന്‍ എന്നിവര്‍നേതൃത്വം നല്‍കി.
