ഇന്റര്‍നെറ്റ്, ഡി.ടി.പി. ഫോട്ടോസ്റ്റാറ്റ്, വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം; സ്വാഗത സംഘം ഓഫീസ് തുറന്നു

കാഞ്ഞങ്ങാട് : ഐഡിപി ഡബ്ലിയു എ(ഇന്റര്‍നെറ്റ്, ഡി.ടി.പി. ഫോട്ടോസ്റ്റാറ്റ്, വര്‍ക്കേഴ്‌സ് അസോസിയേഷന്‍) കാസര്‍കോട് ജില്ലാ സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് തുറന്നു. സംഘടന സംസ്ഥാന വര്‍ക്കിംങ് കമ്മറ്റി മെമ്പറും, ജില്ലയുടെ ചുമതല വഹിക്കുന്ന സംസ്ഥാന വര്‍ക്കിംങ്ങ് കമ്മറ്റി മെമ്പറുമായ .പി.എസ്ജയന്‍ ഉദ്ഘാടനം ചെയ്തു.സ്വാഗത സംഘം ചെയര്‍മാനും സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായ ദിനേശന്‍ മൂലക്കണ്ടം അധ്യക്ഷത വഹിച്ചു. നാല്പതിലധികം മെമ്പര്‍മാര്‍ യോഗത്തില്‍ സംബന്ധിച്ചു.
സമ്മേളന ചിലവിലേക്കുള്ള ആദ്യ ഫണ്ട് പ്രവാസി വ്യവസായിയും കാരണ്യപ്രവര്‍ത്തകനുമായ ഇസ്മയില്‍ മാണിക്കോത്ത് നിന്നും ജില്ലാ പ്രസിഡന്റ് വര്‍ഗീസ് ചിറ്റാരിക്കല്‍ എറ്റു വാങ്ങി.പ്രഭാകരന്‍ കാസര്‍കോട്, രവീന്ദ്രന്‍ കാസര്‍കോട് , സുകന്യ, ഷൈനി പള്ളം, ബിനോയി ദേവ ഇരിയ, പി. രതീഷ് കുമാര്‍, സതീഷ് പൂര്‍ണിമ,അശോകന്‍ പൊയിനാച്ചി,സുരേശന്‍ കുശാല്‍ നഗര്‍, ജോസ് ഹില്‍ടെക്ക്, കൃഷ്ണന്‍ എം.എന്നിവര്‍ സംസാരിച്ചു. ജില്ലാ സിക്രട്ടറി സി.എം.മനോജ് കുമാര്‍ സ്വാഗതവും, ട്രഷറര്‍ എം.ബി.അബ്ദുള്‍ ജലീല്‍ നന്ദിയുംപറഞ്ഞു.

 

 

error: Content is protected !!