മര്‍ച്ചന്റ് അസോസിയേഷന്‍ ധന സഹായ വിതരണവും ജനറല്‍ ബോഡി യോഗവും നടത്തി; വ്യാപാരി വ്യവാസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മര്‍ച്ചന്റ് അസോസി യേഷന്‍(കെ.എം.എ) സാമൂഹിക സുരക്ഷ പദ്ധതി പ്രകാരം മരണപ്പെട്ട വ്യാപാരികളുടെ കുടുംബത്തിന് നല്‍കി വരുന്ന ധന സഹായ വിതരണവും സാമൂഹിക സുരക്ഷ ട്രസ്റ്റ് ജനറല്‍ ബോഡി യോഗവും നടത്തി. മരണപ്പെട്ട കുടുംബത്തിനുള്ള ഡി.വൈ.എസ്.പി. സി കെ.സുനില്‍ കുമാര്‍ ബന്ധുകള്‍ക്ക് നല്‍കി. ചെയര്‍മാന്‍ സി.കെ ആസിഫ് അധ്യക്ഷത വഹിച്ചു. ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ അഹമ്മദ് ഷെരീഫ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ഹംസ പാലക്കി, പി.വി അനില്‍കുമാര്‍, ആസിഫ് മെട്രോ, ഐശ്വര്യ കുമാരന്‍, പി. മഹേഷ് പ്രസംഗിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ മരണ പ്പെട്ട അബ്ദുറഹ്‌മാന്‍ ഹാജി ചിത്താരി സ് റ്റോര്‍, കെ.കെ ഇന്ദിര ധന്വന്തരി ആയുര്‍ വേദിക്ക്, എം മുഹമ്മദ് മാട്ടുമ്മല്‍ സ് റ്റേഷനറി, ജോളമ ജോണ്‍ മെഡിക്കല്‍ ഡെന്റല്‍ എക്സ് റേ എന്നിവരുടെ നിര്യാണത്തില്‍ യോഗംഅനുശോചിച്ചു.

 

 

error: Content is protected !!