സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി നിലവില്‍ വന്നു

കാഞ്ഞങ്ങാട് : നിലവിലുള്ള സംസ്ഥാന സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷനില്‍ ഉണ്ടായ പിളര്‍പ്പിന് ശേഷം സംസ്ഥാന തലത്തില്‍ ചെറൂട്ടി മുഹമ്മദ്, എ. എം ഹബീബുള്ള സലാഹുദ്ദീന്‍ മമ്പാട്, റോയല്‍ മുസ്തഫ, ശാഹുല്‍ ഹമീദ് കൊണ്ടോട്ടി, യൂസുഫ് കാളികാവ് എന്നിവരുടെ നേതൃത്വത്തില്‍ പുതുതായി രൂപം കൊണ്ട ഫുട്ബോള്‍ അസോസിയേഷന്റെ കാസര്‍കോട് ജില്ലാ കമ്മിറ്റിക്ക് രൂപം നല്‍കി.മാണിക്കോത്ത് റഹ്‌മാനിയ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗം സംസ്ഥാന ചെയര്‍മാന്‍ ചെറൂട്ടി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എസ് എഫ് എ മുന്‍ ജില്ലാ ട്രഷറര്‍ സൈനുദ്ധീന്‍ പടന്ന അധ്യക്ഷത വഹിച്ചു. യോഗത്തില്‍ വെച്ച് കാസര്‍ഗോഡ് ജില്ലാ ടൂര്‍ണമെന്റ് കമ്മിറ്റി പ്രസിഡണ്ടായി ചോണായി മുഹമ്മദ് കുഞ്ഞിയേയും ജനറല്‍ സെക്രട്ടറിയായി അക്ബര്‍ അഞ്ചിലത്ത്, ട്രഷറര്‍ ഹസ്സന്‍ യാഫ എന്നിവരെയും തെരെഞ്ഞെടുത്തു. എസ്.എഫ്.എ കാസര്‍കോട് ജില്ലാ പ്രസിഡണ്ടായി പി.എം.എ റഹ്‌മാന്‍, ജനറല്‍ സെക്രട്ടറി സൈനുദ്ധീന്‍ പടന്ന, ട്രഷറര്‍ മുഹമ്മദ് എ.എഫ്.സി ബീരിച്ചേരി എന്നിവരെയും തെരഞ്ഞെടുത്തു. സീസണിലെ ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ വിജയിപ്പിക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കാന്‍ കുറിക്കാന്‍ യോഗത്തില്‍ തീരുമാനമായി. ജില്ലയിലെ പ്രമുഖ ക്ലബ് പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ ചോണായി മുഹമ്മദ് കുഞ്ഞി സ്വാഗതവും, അക്ബര്‍ അഞ്ചിലത്ത് നന്ദിയുംപറഞ്ഞു.

 

error: Content is protected !!