ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

പെരിയ:കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എംപി യെ പോലീസ് ആകാരണമായി ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെരിയ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.പൊതുയോഗത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ വി ഭക്തവത്സലന്‍ അധ്യക്ഷത വഹിച്ചു. യുഡിഫ് ജില്ല കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍ ഉല്‍ഘാടനം ചെയ്തു. ചടങ്ങില്‍ ഡിസിസി ജനറല്‍ സെക്രട്ടറിമാരായ വി ആര്‍ വിദ്യസാഗര്‍,
ധന്യ സുരേഷ്,പഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദന്‍, യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് കെ ആര്‍ കാര്‍ത്തികേയന്‍,നേതാക്കളായ രാജന്‍ പെരിയ, ടി രാമകൃഷ്ണന്‍ പെരിയ, കെ വി ഗോപാലന്‍, രാജന്‍ അരീക്കര, രവീന്ദ്രന്‍ കരിച്ചേരി, എന്‍ ബാലചന്ദ്രന്‍ മാസ്റ്റര്‍, അഡ്വക്കേറ്റ് ബാബുരാജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാര്‍ത്യായനി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതിഷേധ പ്രകടനത്തിന് ബ്ലോക്ക് കോണ്‍ഗ്രസ് നേതാക്കളായ പത്മ നാഭന്‍ പുല്ലൂര്‍,കൃഷ്ണന്‍ ചട്ടന്‍ചാല്‍, ബാലകൃഷ്ണന്‍ നായര്‍ പൊയ്നാച്ചി, ഉണ്ണികൃഷ്ണന്‍ പൊയ്നാച്ചി, ബി ബാലകൃഷ്ണന്‍, ഗംഗാധരന്‍ തടത്തില്‍,ചന്ദ്രന്‍ തച്ചങ്ങാട്, മഹേഷ് തച്ചങ്ങാട്, ഭാസ്‌കരന്‍ ചാലിങ്കാല്‍, ഭാസ്‌കരന്‍ കായകുളം,ശശി തന്നിത്തോട്,കുഞ്ഞിക്കണ്ണന്‍ മാഷ് കരിച്ചേരി, ബാലകൃഷ്ണന്‍ നായര്‍ പനയാല്‍, മെമ്പര്‍ രതീഷ് കാട്ടുമാടം എന്നിവര്‍ നേതൃത്വം നല്‍കി.ചടങ്ങില്‍ ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി ചന്തുകുട്ടി പൊഴുതലനന്ദിപറഞ്ഞു.

 

 

error: Content is protected !!