ചിറ്റാരിക്കാല്‍ സബ്ജില്ലാ കായികമേള : യു പി കിഡ്ഡീസില്‍ കുമ്പളപ്പള്ളി യു പി സ്‌ക്കൂള്‍ ചാമ്പ്യന്‍മാരായി

കരിന്തളം:വെള്ളരിക്കുണ്ട് സെന്റ് ജൂഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് നടന്ന ചിറ്റാരിക്കാല്‍ സബ്ജില്ല കായിക മേളയില്‍ യുപി കിഡ്ഡീസ് വിഭാഗത്തില്‍ എസ് കെ ജി എം എ യുപി സ്‌കൂള്‍ കുമ്പളപ്പള്ളി ചാമ്പ്യന്‍ മാരായി. 19 പോയിന്റുകള്‍ നേടിയാണ് സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയത്. വിദ്യാര്‍ത്ഥികളായ അലന്‍ തോമസ്, മുഹീന്‍, ആദര്‍ശ് എബ്രഹാം എന്നിവര്‍ യുപി വിഭാഗത്തില്‍ മിന്നും പ്രകടനങ്ങള്‍ കാഴ്ച്ച വച്ചു. എല്‍പി മിനി റിലെ, 100 മീറ്റര്‍ എന്നി ഇനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുവാന്‍ കുട്ടികള്‍ക്ക് സാധിച്ചു.ചാമ്പ്യന്മാര്‍ക്കുള്ള ട്രോഫി ചിറ്റാരിക്കാല്‍ എ ഇ ഒ ജസീന്ത ജോണില്‍ നിന്നും ഏറ്റുവാങ്ങി.ചടങ്ങില്‍ മത്സരാര്‍ത്ഥികള്‍ക്ക് ഒപ്പം സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ പി ബൈജു,പിടിഎ പ്രസിഡണ്ട് ടി സിദ്ധിഖ്, വൈസ് പ്രസിഡണ്ട് വാസു കരിന്തളം, സോജന്‍ , അധ്യാപകരായ കെ ബിനു, സിന്ധു രാമചന്ദ്രന്‍,അമല്‍ എന്നിവരും പങ്കെടുത്തു. ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയ ടീമിന് സ്‌കൂളില്‍ വന്‍ വരവേല്‍പ് നല്‍കി. മുഴുവന്‍ കുട്ടികളും അണിനിരന്നു കൊണ്ട് വിജയാഹ്ലാദ പ്രകടനവും നടത്തി. അധ്യാപകരായ വി വി ഷാജു , റാഫി വിന്‍സന്റ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

error: Content is protected !!