സെവന്‍സ് ഫുട്ബോള്‍ അസോസിയേഷനില്‍ പൊട്ടിത്തെറി; സംസ്ഥാന പ്രസിഡന്റിന്റെ ഒരു വിഭാഗം രംഗത്ത്

കാഞ്ഞങ്ങാട്: സെവന്‍സ് ഫുട് ബോള്‍ അസോസി യേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.എം ലെനിന്‍ ഏകാധിപത്യ ത്തോടെ പെരുമാറുന്നതായി സംഘടനയിലെ ക്ലബ്ബ് പ്രതിനിധികള്‍ വാര്‍ത്ത സമ്മേളനത്തില്‍ ആ രോപിച്ചു. ഇയാളുടെ ഏകാധിപത്യപരമായ പ്രവര്‍ത്തനങ്ങളില്‍ മനം മടുത്ത സംഘടനയുടെ 52 കമ്മിറ്റികളില്‍ നിന്നും 32 ഓളം കമ്മിറ്റികളും തങ്ങളുടെ കൂടെയാ ണെന്നും അവര്‍ കൂട്ടി ചേര്‍ത്തു. കഴിഞ്ഞ സെപ്തംബര്‍ 31 ആം തിയ്യതി നടന്ന ടൂര്‍ണ്ണ മെന്റ് കമ്മിറ്റി സംസ്ഥാന സമ്മേളനത്തില്‍ നടപ്പ് വര്‍ഷം തിര ഞ്ഞെടുപ്പ് വര്‍ഷം ആയത് കൊണ്ട് ജനാധിപത്യ രൂപത്തില്‍ നടത്തുവാന്‍ ആവശ്യ പ്പെട്ടു. എന്നാല്‍ അതിന് മുതിരാതെ സമ്മേളനത്തില്‍ അവതരിപ്പിച്ച കണക്കുമായി ബന്ധപ്പെട്ട് സംഘടന പ്രതിനിധികള്‍ ഉന്നയിച്ച ആ രോപണങ്ങള്‍ക്ക് കൃത്യമായ മറുപടി പറയാതെ തിര ഞ്ഞെടുപ്പ് നടത്താതെയും തിര ഞ്ഞെടുപ്പ് മറ്റൊരു ദിവസത്തെ മാറ്റി വെച്ചതായും അറിയിക്കുകയായിരുന്നുവെന്നും കമ്മിറ്റി അംഗങ്ങള്‍ പറയുന്നു.

ഒരു മാസത്തോളം സംസ്ഥാന കമ്മിറ്റി വിളിക്കാതെ തിരഞ്ഞെടുപ്പ് നടത്താന്‍കൂട്ടാക്കിയില്ല. മാത്രമല്ല എല്ലാ ജില്ലകളിലും ഗ്രൂപ്പ് യോഗങ്ങള്‍ വിളിക്കുകയും സംഘടന വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും തിരഞ്ഞെടുപ്പ് ജില്ലാ കമ്മിറ്റികളെ നോക്കുകുത്തികളാക്കി അദ്ദേഹത്തെ അനുകൂലികുന്നവരെ സംഘടനയില്‍ അംഗമല്ലാത്ത കമ്മിറ്റികളെ വിളിച്ച് ടൂണമെന്റ് കൊടുക്കാന്‍ തീരുമാനിക്കുകയാണ് ഉണ്ടായത് അറിഞ്ഞ സംസ്ഥാന ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ്
യു ഷറഫലിയുമായി ബന്ധപ്പെടുകയും സംഘടനയില്‍ ജനാതിപത്യ രൂപത്തില്‍ തിരഞ്ഞെടുപ്പ് നടത്താനും, ഒരു പിളര്‍പ്പ് ഒഴിവാക്കാന്‍ വേണ്ടി അപേക്ഷിച്ചു. അദ്ദേഹത്തിന്റെ മധ്യസ്ഥ ചര്‍ച്ചകള്‍ നടന്നുവെങ്കിലും സംസ്ഥാന ഇരു വിഭാഗവുമായി ഷറഫലി വെച്ച ഫോര്‍മുലകള്‍ അംഗീകരിക്കാതെയിരിക്കുകയാണ് കെ.എം ലെനിനീന്റെ നേതൃത്വത്തിലുള്ളവര്‍ ചെയ്തത്.അതു കൊണ്ട് തന്നെ എല്ലാ ജില്ലകളിലും പുതിയ ജില്ലാ കമ്മിറ്റികള്‍ രുപീകരിക്കുന്നതി ന്റെ ഭാഗമായി ഇന്ന് മാനേജര്‍, റഫറി, അ സോസിയേഷന്റെ സംയുക്ത യോഗം മാണിക്കോത്ത് മഡിയന്‍ റഹ്‌മാനിയ്യ ഓഡിറ്റോറിയത്തില്‍ നടക്കും. വാര്‍ത്ത സ മ്മേളനത്തില്‍ സൈനുദ്ധീന്‍ പടന്ന, റഹ്‌മാന്‍ പള്ളിക്കര, അക്ബര്‍ തൃക്കരിപ്പൂര്‍, മുഹമ്മദ് കുഞ്ഞി ചോണായി എന്നിവര്‍സംബന്ധിച്ചു.

error: Content is protected !!