കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് തൊഴില്‍മേള 17 ന്

കാഞ്ഞങ്ങാട് : കേരള സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് വേണ്ടി ഒരു തൊഴില്‍മേള സംഘടിപ്പിക്കുന്നു. 17 ന് രാവിലെ 10 മണിക്ക് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ എം.എല്‍.എ. ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വിജയന്‍ അധ്യക്ഷത വഹിക്കും. കേരളത്തിന് അകത്തും പുറത്തുമായിട്ടുള്ള കമ്പനികള്‍ തൊഴില്‍ദാതാക്കളായി മേളയില്‍ പങ്കെടുക്കുന്നു. മേളയില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. അതേദിവസം 9 മണി മുതല്‍ സ്‌പോട്ട് അഡ്മിഷനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ വിജയന്‍, വൈസ് പ്രസിഡന്റ്, കെ.വി ശ്രീലത, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അബ്ദുള്‍റഹ്‌മാന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി ഗീത, മെമ്പര്‍മാരായ എ ദാമോദരന്‍, എം.ജി പുഷ്പ, ഷക്കീല ബഷീര്‍, പുഷ്പ ശ്രീധരന്‍, സെക്രട്ടറി എസ് ഹരികൃഷ്ണന്‍, അസിസ്റ്റന്റ് സെക്രട്ടറിമാരായ വി.വി ശശി, എം വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

 

error: Content is protected !!