പാണത്തൂര്‍ : കാട്ടാനക്കൂട്ടം കര്‍ണാടക വനംവകുപ്പിന്റെ ക്യാമ്പ് ഷെഡ് തകര്‍ത്ത നിലയില്‍. കേരള, കര്‍ണാടക അതിര്‍ത്തിയില്‍ സ്ഥാപിച്ച ഷെഡാണ് വ്യാഴം രാത്രിയെത്തിയ ആനകള്‍ തകര്‍ത്തത്. കര്‍ണാടക വനംവകുപ്പിലെ ജീവനക്കാര്‍ താമസിക്കുന്ന കേന്ദ്രമാണിത്. കെട്ടിടത്തിലേക്ക് ആന വരാതിരിക്കാന്‍ ചുറ്റും കിടങ്ങ് നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും മണ്ണിടിച്ചാണ് ആനകളെത്തിയത്.
കാട്ടാനക്കൂട്ടം കര്‍ണാടക വനംവകുപ്പിന്റെ ക്യാമ്പ് ഷെഡ് തകര്‍ത്തു
