ബളാംതോട് : മാതാ അമൃതാനന്ദമയീ മഠത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അമൃതശ്രീ സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തില്‍ പനത്തടി പഞ്ചായത്തിലെ ചാമുണ്ഡിക്കുന്നില്‍ പ്രവര്‍ത്തനം ആരംഭിച്ച പാണത്തൂര്‍ അമൃതം പ്രൈവറ്റ് ലിമിറ്റഡ് ഉദ്ഘാടനം നടന്നു പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. മാതാ അമൃതാനന്ദമയി കാസര്‍കോട് മഠാധിപതി ബ്രഹ്‌മ വേദ വേദ്യാമൃത ചൈതന്യ അധ്യക്ഷത വഹിച്ചു. വെളിച്ചെണ്ണ, മല്ലിപ്പൊടി, മുളകുപൊടി, പുട്ടുപൊടി, അപ്പം പൊടി തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ ഉണ്ടാക്കി വില്‍പ്പന നടത്തുന്ന കേന്ദ്രമാണിത്. അമൃതാനന്ദമയീ മഠത്തില്‍ നിന്നും അമൃത സംഘങ്ങള്‍ക്ക് വര്‍ഷം തോറും ലഭിക്കുന്ന സബ്‌സിഡി പണം ഉപയോഗിച്ചാണ് കേന്ദ്രം തുടങ്ങിയിരിക്കുന്നത്. പനത്തടി കള്ളാര്‍ കുറ്റിക്കോല്‍ പഞ്ചായത്തുകളില്‍ നിന്നായി 43 സംഘങ്ങളാണ് ഇതില്‍ അംഗമായിട്ടുള്ളത്. ആദ്യ വിതരണം പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദില്‍ നിന്നും സേവാഭാരതി ജില്ല രക്ഷാധികാരി ആര്‍ സൂര്യനാരായണ ഭട്ട് ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുപ്രിയ ശിവദാസ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ കെ എസ് പ്രീതി , എന്‍ വിന്‍സെന്റ്, കെ.കെ വേണുഗോപാല്‍, അമൃതശ്രീ ജില്ലാ കോഡിനേറ്റര്‍ ഡി രാജന്‍ നീലേശ്വരം എന്നിവര്‍ സംസാരിച്ചു. ടി എസ് ജയശ്രീ സ്വാഗതവും സോമ കുമാര്‍ നന്ദിയുംപറഞ്ഞു.
അമൃതശ്രീ സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തില്‍ ചാമുണ്ഡിക്കുന്നില്‍ പാണത്തൂര്‍ അമൃതം പ്രൈവറ്റ് ലിമിറ്റഡ് ഉദ്ഘാടനം ചെയ്തു
