കാഞ്ഞങ്ങാട് :കര്‍ഷകരുടെ ഭൂ വിവരങ്ങള്‍ പരിശോധിച്ച് അംഗീകരിക്കുന്നതിനു വില്ലേജ് ഓഫീസര്‍മാര്‍ക്ക് അനുവദിച്ച അഗ്രിസ്റ്റാക്ക് മൊബൈല്‍ ആപ്ലിക്കേഷന്‍ പിന്‍വലിച്ച് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആവിഷ്‌കരിക്കണമെന്ന് കേരള റെവെന്യു ഡിപ്പാര്‍ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്‍ ഹോസ്ദുര്‍ഗ് താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. ജീവനക്കാരുടെ ആധാര്‍ വിവരങ്ങള്‍ ശേഖരിക്കുകയും അവരുടെ മുഖം ആപ്ലിക്കേഷന്റെ പ്രവര്‍ത്തന ഇടവേളകളില്‍ തിരിച്ചറിയലായി ഉപയോഗിക്കുകയും ചെയ്യുന്നത് വില്ലേജ് ഓഫീസ് മാനുവലിന് വിരുദ്ധമാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.
കെ ആര്‍ ഡി എസ് എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ഷാനവാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.കൃത്രിമ ബുദ്ധിയുടെ കാലത്ത് തൊഴില്‍ മേഖലകള്‍ എല്ലാം തന്നെ പ്രതിസന്ധി അനുഭവിക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തൊഴില്‍ സംരക്ഷണത്തിനായുള്ള ജീവനക്കാരുടെ യോജിച്ചുള്ള സമരങ്ങള്‍ അനിവാര്യമാണ്.റവന്യു വകുപ്പിന്റെ രണ്ടാം ഘട്ട പുനസംഘടനയെപ്പറ്റി കെ ആര്‍ ഡി എസ് എ ക്ക് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെ ആര്‍ ഡി എസ് എ താലൂക്ക് പ്രസിഡന്റ് പി നാമദേവന്‍ അധ്യക്ഷത വഹിച്ചു. പി.കവിത രക്തസാക്ഷി പ്രമേയവും മാധവ രഞ്ജിത്ത് അനുശോചന പ്രമേയവും അവതരിപ്പിച്ചു. കെ ആര്‍ ഡി എസ് എ മേഖലാ സെക്രട്ടറി എം സി ഷഫീര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും കെ ആര്‍ ഡി എസ് എ ജില്ലാ ട്രഷറര്‍ മോഹനന്‍ സംഘടനാ റിപ്പോര്‍ട്ടും താലൂക്ക് സെക്രട്ടറി ജിഷാദ് ശങ്കര്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
.കെ ആര്‍ ഡി എസ് എ സംസ്ഥാന കൗണ്‍സില്‍ അംഗം ശ്രീജി തോമസ്, ജോയിന്റ് കൗണ്‍സില്‍ കാഞ്ഞങ്ങാട് മേഖലാ സെക്രട്ടറി പി സനൂപ് എന്നിവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികള്‍
പ്രസിഡന്റ് : പി നാമദേവന്‍,
വൈസ് പ്രസിഡന്റ് :സൗമ്യ നാരായണന്‍ ,
സെക്രട്ടറി :പി പി. അനില്‍ കുമാര്‍
ജോയിന്റ് സെക്രട്ടറി : എം ബൈജു
ട്രഷറര്‍ : പി കവിത
വനിതാ കമ്മിറ്റി :
പ്രസിഡന്റ് :സൗമ്യ നാരായണന്‍
സെക്രട്ടറി:വിനീതു
അഗ്രിസ്റ്റാക്ക് മൊബൈല്‍ അപ്ലിക്കേഷന്‍ പിന്‍വലിക്കണം :കെ ആര്‍ ഡി എസ് എ; ഹോസ്ദുര്‍ഗ് താലൂക്ക് സമ്മേളനം കെ ആര്‍ ഡി എസ് എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ഷാനവാസ് ഉദ്ഘാടനം ചെയ്തു
