കാഞ്ഞങ്ങാട്: ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ദേശീയ സംസ്ഥാന തലങ്ങളില്‍ കായിക മേഖലയില്‍ മികച്ച വിജയങ്ങള്‍ നേടുന്നതില്‍ കഴിഞ്ഞ 31 വര്‍ഷക്കാലമായി നിര്‍ണായക സംഭാവനകള്‍ നല്‍കുന്ന കായിക അധ്യാപകന്‍ കെ വിജയകൃഷ്ണന്‍ മാഷിന് സ്‌കൂളിന് മുന്‍കാലങ്ങളില്‍ മികച്ച നേട്ടങ്ങളില്‍ പങ്കാളികളായ പൂര്‍വ്വ കായിക വിദ്യാര്‍ത്ഥി കൂട്ടായ്മ ആദരവ് നല്‍കി.തങ്ങളുടെ കായിക നേട്ടങ്ങള്‍ക്ക് എല്ലായിപ്പോഴും മികച്ച പരിശീലനവും പിന്തുണയു നല്‍കിയതിനാണ് സ്‌നേഹാദരവ് നല്‍കിയത്.വിവിധ ഘട്ടങ്ങളില്‍ സ്‌കൂളില്‍ പഠിച്ച 25ഓളം വിദ്യാര്‍ഥികളാണ് സ്‌കൂളില്‍ ഒത്തുചേര്‍ന്ന് ആദരവ് നല്‍കിയത്. സ്‌കൂളില്‍ നടക്കുന്ന സബ്ജില്ലാ കായികമേള വേദിയിലാണ് ആദരവ് നല്‍കിയത്. ഒരു ദിവസത്തിന്റെ ഭൂരിഭാഗവും വിദ്യാര്‍ഥികള്‍ക്ക് പരിശീലനവുമായി കൂടെ നില്‍ക്കുന്ന സംസ്ഥാനത്തെ തന്നെ മികച്ച കായിക അധ്യാപകനായ കെ വിജയകൃഷ്ണന്‍ മാഷ് ഈ അധ്യയന വര്‍ഷം ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിക്കുകയാണ്. കാഞ്ഞങ്ങാട് എസ് ഐ സൈഫുദ്ദീന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്ത്ഉപഹാരംനല്‍കി.
ദുര്‍ഗയുടെ കായിക ആചാര്യന്‍ കെ വിവിജയകൃഷ്ണന്‍ മാസ്റ്റര്‍ക്ക് പൂര്‍വ്വ വിദ്യാര്‍ത്ഥി കായിക കൂട്ടായ്മയുടെ ആദരം
